ETV Bharat / state

മകൻ ഓടിച്ച ബൈക്കിൽ നിന്നും വീണ് മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരി മരിച്ചു - death in road accidents

നരിയാപുരം സോനു ഭവനിൽ വിആർ സുജാത (53) ആണ് മരിച്ചത്.

bike accident pathanamthitta  women killed in accident  മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരി മരിച്ചു  road accidents kerala  bike accidents in kerala  bike accident  death in road accidents  road accidents 2021
മകൻ ഓടിച്ച ബൈക്കിൽ നിന്നും വീണ് മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരി മരിച്ചു
author img

By

Published : May 10, 2021, 8:57 PM IST

പത്തനംതിട്ട: മകൻ ഓടിച്ചിരുന്ന ബൈക്കിനു പിന്നിലിരുന്ന് യാത്ര ചെയ്യവേ റോഡിലേക്ക് തെറിച്ചു വീണ് മാതാവിന് ദാരുണാന്ത്യം. നരിയാപുരം സോനു ഭവനിൽ വിആർ സുജാത (53) ആണ് മരിച്ചത്. ചുരിദാറിന്‍റെ ഷാൾ ബൈക്കിന്‍റെ പിൻചക്രത്തിൽ കുരുങ്ങി റോഡിലേക്ക് വീണ സുജാതയെ ഉടൻ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തിങ്കളാഴ്‌ച ഉച്ചയ്ക്ക് ഒന്നരയോടെ പത്തനംതിട്ട- മാവേലിക്കര റോഡിൽ കാക്കമുക്ക് പള്ളിക്ക് സമീപത്തായിരുന്നു അപകടം. കുളനട മൃഗശുപത്രിയിൽ അറ്റൻഡറായി ജോലിചെയ്യുന്ന സുജാത ഉച്ചവരെയുള്ള ഡ്യൂട്ടി കഴിഞ്ഞു മകനൊപ്പം ബൈക്കിൽ വീട്ടിലേക്ക് വരുമ്പോഴായിരുന്നു അപകടം. മക്കൾ സോനു, സോജു, സോജി.

Also Read: കൊവിഡ് ബാധിതർക്ക് ആശ്വാസമേകാൻ നഗരസഭ ചെയര്‍മാന്‍റെ ഓക്‌സിമീറ്റര്‍ ചലഞ്ച്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.