ETV Bharat / state

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വനിത പൊലീസ് ഉദ്യോഗസ്ഥ മരിച്ചു

വനിത സിവിൽ പൊലീസ് ഓഫീസർ സിന്‍സി പി അസീസാണ് മരിച്ചത്. വാഹനാപകടത്തിൽ ചികില്‍സയിലിരിക്കെയാണ് മരണം.

women police officer died at pathanmthitta  pathanamthitta accident  car scooter accident at pathanamthitta  വനിത പൊലീസ് ഉദ്യോഗസ്ഥ മരിച്ചു  road accident pathanmthitta  പത്തനംതിട്ടയിൽ വാഹനാപകടത്തിൽ വനിത പൊലീസ് മരിച്ചു  പത്തനംതിട്ട വാഹനാപകടം  സിന്‍സി പി അസീസ് വാഹനാപകടത്തിൽ മരിച്ചു  പത്തനംതിട്ട വാർത്ത
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വനിത പൊലീസ് ഉദ്യോഗസ്ഥ മരിച്ചു
author img

By

Published : Jul 22, 2022, 2:31 PM IST

പത്തനംതിട്ട: വാഹനാപകടത്തിൽ പരിക്കേറ്റ് ചികില്‍സയിലായിരുന്ന വനിത പൊലീസ് ഉദ്യോഗസ്ഥ മരിച്ചു. പത്തനംതിട്ട വനിത സ്‌റ്റേഷനില്‍ ജോലി ചെയ്യുന്ന സിവിൽ പൊലീസ് ഓഫീസർ കുളനട തണങ്ങാട്ടില്‍ സിന്‍സി പി.അസീസ് ആണ് (35) മരിച്ചത്.

ജൂലൈ 11ന് വൈകിട്ട് മൂന്നരയോടെ കുറിയാനിപ്പള്ളി കിടങ്ങന്നൂര്‍ റോഡില്‍ കീര്‍ത്തി സ്‌കൂട്ടര്‍ വര്‍ക്ക്‌ഷോപ്പിന് സമീപത്തുവച്ച് സിന്‍സി സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ കാറുമായി ഇടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സിന്‍സിയുടെ രക്തം ധാരാളം നഷ്‌ടപ്പെട്ടു. ആദ്യം കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കല്ലിശേരിയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ നൽകി.

അപകടംപറ്റി വഴിയില്‍ കിടന്ന സിന്‍സിയെ ആശുപത്രിയിലെത്തിക്കാനും വൈകിയിരുന്നു. ഇലവുംതിട്ട പൊലീസ് സ്‌റ്റേഷനില്‍ നിന്നും പൊലീസുകാരെത്തിയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഈ സമയത്തിനുള്ളിൽ ഒരുപാട് രക്തം വാര്‍ന്നു പോവുകയും രക്തസമ്മര്‍ദം ക്രമാതീതമായി താഴുകയും ചെയ്‌തു.

തലയ്‌ക്കേറ്റ പരിക്കാണ് മരണ കാരണം. സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള സെല്‍ഫ് ഡിഫന്‍സ് പരിശീലനത്തിന് നേതൃത്വം നൽകിയിരുന്നത് സിന്‍സിയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.