ETV Bharat / state

Pathanamthitta Murder Attempt | യുവതിയെ വായു കുത്തിവച്ച് കൊലപ്പെടുത്താന്‍ ശ്രമം; പ്രതി റിമാന്‍ഡില്‍ - സ്‌നേഹ

കാമുകന്‍ തന്നിൽ നിന്നും അകൽച്ച കാട്ടുന്നുവെന്ന് മനസിലാക്കിയതിനെ തുടർന്ന് യുവതി ഇയാളുടെ ഭാര്യയെ ആശുപത്രിയിലെത്തി കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു

pathanamthitta murder attemp  accused on remand  pathanamthitta  murder attempt  anusha  sneha  arun  nurse  duped as nurse  women duped as nurse  attempt to kill lovers wife  വായു കുത്തി വച്ച് കൊലപ്പെടുത്താന്‍ ശ്രമം  പ്രതി റിമാന്‍ഡില്‍  പത്തനംതിട്ട  ശുപത്രിയിൽ കയറി കൊല്ലപ്പെടുത്താന്‍  ണ്ടിയൂരിലെ സ്വകാര്യ ആശുപത്രി  അനുഷ  സ്‌നേഹ  കോളജ് കാലം മുതലുള്ള അടുപ്പം
pathanamthitta murder attempt | യുവതിയെ വായു കുത്തി വച്ച് കൊലപ്പെടുത്താന്‍ ശ്രമം; പ്രതി റിമാന്‍ഡില്‍
author img

By

Published : Aug 5, 2023, 10:30 PM IST

യുവതിയെ വായു കുത്തിവച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി റിമാന്‍ഡില്‍

പത്തനംതിട്ട: വായു കുത്തിവച്ച് കാമുകന്‍റെ ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയെ റിമാൻഡ് ചെയ്‌തു. ആലപ്പുഴ കാർത്തികപ്പള്ളി കണ്ടല്ലൂർ വെട്ടത്തേരിൽ കിഴക്കേതിൽ അനുഷയെയാണ് (30) പുളിക്കീഴ് പൊലീസ് റിമാൻഡ് ചെയ്‌തത്. പുല്ലൂക്കുളങ്ങര സ്വദേശി അരുണുമായി വർഷങ്ങളായി അടുപ്പത്തിലായിരുന്നു യുവതി.

അരുൺ ഇപ്പോൾ തന്നിൽ നിന്നും അകൽച്ച കാട്ടുന്നുവെന്ന് മനസിലാക്കിയതിനെ തുടർന്ന് ഇയാളുടെ ഭാര്യയെ ആശുപത്രിയിൽ കയറി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. കണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയിൽ ഫാർമസിസ്‌റ്റാണ് അനുഷ. പ്രസവശേഷം ആശുപത്രിമുറിയിൽ വിശ്രമിക്കുകയായിരുന്നു അരുണിന്‍റെ ഭാര്യ സ്നേഹ. ഇവരെ ഇൻജെക്ഷൻ എടുക്കാനെന്ന വ്യാജേന നഴ്‌സിന്‍റെ ഓവർക്കോട്ട് ധരിച്ചെത്തിയ യുവതി വായുനിറച്ച സിറിഞ്ച് കൊണ്ട് മൂന്ന് തവണ കുത്താന്‍ ശ്രമിക്കുകയായിരുന്നു.

ബലം പ്രയോഗിച്ച് കുത്തിവയ്‌ക്കാന്‍ ശ്രമം: ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെ പരുമലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു സംഭവം. സംശയം തോന്നിയ സ്നേഹയും ഒപ്പമുണ്ടായിരുന്ന മാതാവും ഒച്ചവച്ചതിനെത്തുടർന്ന് ആശുപത്രി ജീവനക്കാരെത്തി. തുടര്‍ന്ന് അനുഷയെ തടഞ്ഞുവയ്‌ക്കുകയും ശേഷം പുളിക്കീഴ് പൊലീസിൽ പരാതി നല്‍കുകയുമായിരുന്നു. പൊലീസ് സ്ഥലത്തെത്തി യുവതിയെ കസ്‌റ്റഡിയിലെടുക്കുകയും സുരക്ഷ മുൻനിർത്തി സ്നേഹയെ ലേബർ റൂമിലേക്ക് മാറ്റുകയും ചെയ്‌തു.

പ്രസവത്തിനായി ഒരാഴ്‌ച മുമ്പാണ് സ്നേഹയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ രാവിലെ ഡിസ്‌ചാർജ് ചെയ്യാനായിരുന്നു തീരുമാനം. എന്നാല്‍, നിറവ്യത്യാസം ഉള്ളതിനാൽ കുഞ്ഞിനെ ഡിസ്‌ചാർജ് ചെയ്‌തില്ല. നഴ്‌സിന്‍റെ ഓവർകോട്ട് ധരിച്ച് യുവതി മുറിയിലെത്തി കുത്തിവയ്പ്പിന് നിർബന്ധിക്കുകയായിരുന്നു. ഡിസ്‌ചാർജ് ആയി, ഇനിയെന്തിന് കുത്തിവയ്‌പ്പെന്ന് സംശയമുന്നയിച്ചപ്പോൾ ഒന്നുകൂടി ഉണ്ടെന്ന് പറഞ്ഞ് കൈ ബലമായി പിടിച്ച് മരുന്നില്ലാത്ത സിറിഞ്ച് കുത്താൻ ശ്രമിക്കുകയായിരുന്നുവെന്ന് സ്നേഹ മൊഴിനൽകി. എസ്‌ഐ ഷിജു പി സാം ആണ് കേസ് രജിസ്‌റ്റര്‍ ചെയ്‌തത്.

അരുണുമായുള്ള കോളജ് കാലം മുതലുള്ള അടുപ്പം: ആദ്യവിവാഹം വേർപെടുത്തിയശേഷം പിന്നീട് കല്യാണം കഴിച്ച യുവതിയുടെ ഇപ്പോഴത്തെ ഭർത്താവ് വിദേശത്താണ്. ഇതോടൊപ്പം അരുണുമായുള്ള ബന്ധം യുവതി തുടരുകയും ചെയ്‌തു. നിരന്തരം ഫോണിലും നേരിട്ടും ഇരുവരും ബന്ധം തുടരുകയായിരുന്നു.

ഇവരുടെ ഫോണിലെ വാട്‌സ്‌ആപ്പ് സംഭാഷണങ്ങളും സന്ദേശങ്ങളും പൊലീസ് പരിശോധിച്ചു. കോളജ് പഠനകാലം മുതൽ അടുപ്പത്തിലാണ് ഇരുവരും. ആദ്യ വിവാഹം വേർപെടുത്തിയപ്പോൾ തന്നെ അരുണിനൊപ്പം ജീവിക്കാൻ ആഗ്രഹിച്ച യുവതി, തന്‍റെ സ്നേഹം അയാളെ അറിയിക്കാനുള്ള മാർഗമായാണ് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ചത്.

കൊലപാതക ശ്രമം നടത്തുന്നതിനായി യുവതി ഉപയോഗിച്ച സിറിഞ്ച്, ഗ്ലൗസ് എന്നിവ കണ്ടെടുത്തു. ഇവ വാങ്ങിയ പുല്ലൂക്കുളങ്ങരയിലെ മെഡിക്കൽ ഷോപ്പിലെത്തി പൊലീസ് തെളിവെടുത്തു. ആൾമാറാട്ടം നടത്താൻ ധരിച്ച ലാബ് കോട്ട് വാങ്ങിയ കായംകുളത്തെ വസ്ത്രവ്യാപാര സ്ഥാപനത്തിലുമെത്തിച്ച് തെളിവെടുപ്പ് നടത്തി.

പ്രതിയുടെ ആസൂത്രണം ഇങ്ങനെ: ആശുപത്രിയിൽ കടന്ന് നഴ്‌സ് വേഷം ധരിച്ച് നടത്തിയ വധശ്രമത്തിൽ വലിയ ആസൂത്രണമാണ് യുവതി നടത്തിയതെന്ന് വ്യക്തമായിട്ടുണ്ട്. രക്തധമനികളുടെ അമിത വികാസത്തിലൂടെ ഉണ്ടാകുന്ന സ്ഥിതിവിശേഷമാണ് എയർ എമ്പോളിസം. രക്തചംക്രമണവ്യവസ്ഥയിൽ വായുകടന്നാൽ മരണം വരെ സംഭവിക്കാമെന്ന അറിവായിരിക്കാം അനുഷയെക്കൊണ്ട് ഇത്തരം മാർഗം അവലംബിക്കാൻ പ്രേരിപ്പിച്ചത്.

ശ്വാസകോശം അമിതമായി വികസിക്കാനും, ഹൃദയാഘാതം സംഭവിക്കാനും സാധ്യതയുണ്ട്. യുവതിയുടെ മൊഴികള്‍ കണക്കിലെടുത്ത് അനുഷയെ വീട്ടിലെത്തിച്ചും തെളിവെടുപ്പ് നടത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു. പുളിക്കീഴ് സി ഐ അജീബ് ഇ, എ എസ് ഐ സതീഷ് കുമാർ, പ്രാബോധചന്ദ്രൻ, സദാശിവൻ, മനോജ്‌, മിത്ര വി മുരളി, ജോയ്‌സ് തോമസ് എന്നിവർ അടങ്ങിയ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.