ETV Bharat / state

പ്രക്കാനത്ത് ഓപ്പണ്‍ ജിം ആരംഭിക്കുമെന്ന് വീണാ ജോര്‍ജ് - Veena George, MLA

ജീവിതശൈലീ രോഗങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ വ്യായാമവും കായിക വിനോദങ്ങളും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് വീണാ ജോര്‍ജ് എംഎല്‍എ

വീണാ ജോര്‍ജ് എം.എല്‍.എ  ആര്‍ദ്രം ജനകീയ ക്യാമ്പയിന്‍  ആര്‍ദ്രം  വീണാ ജോര്‍ജ്  പ്രക്കാനം  പ്രക്കാനത്ത് ഓപ്പണ്‍ ജിം  Veena George, MLA
പ്രക്കാനത്ത് ഓപ്പണ്‍ ജിം ആരംഭിക്കുമെന്ന് വീണാ ജോര്‍ജ് എം.എല്‍.എ
author img

By

Published : Jan 22, 2020, 11:47 PM IST

പത്തനംതിട്ട: ചെന്നീര്‍ക്കരയിലെ പ്രക്കാനത്ത് ആരോഗ്യവകുപ്പിന്‍റെ ഓപ്പണ്‍ ജിം ആരംഭിക്കുമെന്ന് വീണാ ജോര്‍ജ് എം.എല്‍.എ. ജീവിതശൈലീ രോഗങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ വ്യായാമവും കായിക വിനോദങ്ങളും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി. ആര്‍ദ്രം ജനകീയ ക്യാമ്പയിനിന്‍റെ ഭാഗമായി പ്രക്കാനം പൊതു സ്റ്റേഡിയത്തില്‍ നടക്കുന്ന ജില്ലാതല വോളിബോള്‍ മത്സരം ഉദ്ഘാടനം ചെയ്യുകയായിരുന്നു എംഎല്‍എ.

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന കാത്ത്‌ലാബ് സൗകര്യം സാധാരണക്കാര്‍ക്ക് ഏറെ പ്രയോജനം നല്‍കുന്നുണ്ട്. കുടുംബാരോഗ്യ കേന്ദ്രങ്ങളിലൂടെ ആരോഗ്യരംഗത്ത് വലിയമാറ്റങ്ങളാണ് ഉണ്ടാകുന്നത്. ശരിയായ വ്യായാമം, നല്ല ഭക്ഷണം എന്നിവയില്‍ ശ്രദ്ധചെലുത്തിയുള്ള ചിട്ടയായ ജീവിതം ശീലമാക്കാന്‍ പ്രത്യേകം ശ്രദ്ധചെലുത്തണമെന്ന് വീണാ ജോര്‍ജ് എം.എല്‍.എ പറഞ്ഞു. പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസ്, ആരോഗ്യകേരളം എന്നിവ സംയുക്തമായി സംഘടിപ്പിച്ച പരിപാടിയില്‍ ഫയര്‍ ആന്‍റ് സേഫ്റ്റി ടീമും പ്രക്കാനം വോളിബോള്‍ അക്കാദമി ടീമും തമ്മില്‍ പ്രദര്‍ശന മത്സരം നടത്തി. ജില്ലയിലെ റവന്യൂ ബ്ലോക്കുകളെ പ്രതിനിധീകരിച്ചുള്ള ടീമുകളാണ് മത്സരിക്കുക. ചെന്നീര്‍ക്കര കുടുംബാരോഗ്യകേന്ദ്രത്തിന്‍റെ നേതൃത്വത്തില്‍ ജീവിതശൈലീ രോഗനിര്‍ണയ ക്യാമ്പും ആര്‍ദ്രം സ്റ്റാളും ക്രമീകരിച്ചിട്ടുണ്ട്.

Intro:Body:ചെന്നീര്‍ക്കരയിലെ പ്രക്കാനത്തുതന്നെ ആരോഗ്യവകുപ്പിന്റെ ഓപ്പണ്‍ ജിം ആരംഭിക്കുമെന്ന് വീണാ ജോര്‍ജ് എം.എല്‍.എ പറഞ്ഞു. ജീവിതശൈലീ രോഗങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ വ്യായാമവും കായിക വിനോദങ്ങളും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആര്‍ദ്രം ജനകീയ ക്യാമ്പയിന്റെ ഭാഗമായി പ്രക്കാനം പൊതു സ്റ്റേഡിയത്തില്‍ നടക്കുന്ന ജില്ലാതല വോളിബോള്‍ മത്സരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.എല്‍.എ.
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന കാത്ത്‌ലാബ് സൗകര്യം സാധാരണക്കാര്‍ ഏറെ പ്രയോജനം നല്‍കുന്നുണ്ടെന്നും കുടുംബാരോഗ്യ കേന്ദ്രങ്ങളിലൂടെ ആരോഗ്യരംഗത്ത് വലിയമാറ്റങ്ങളാണ് ഉണ്ടാകുന്നതെന്നും ശരിയായ വ്യായാമം, നല്ല ഭക്ഷണം എന്നിവയില്‍ ശ്രദ്ധചെലുത്തിയുള്ള ചിട്ടയായ ജീവിതം ശീലമാക്കാന്‍ പ്രത്യേകം ശ്രദ്ധചെലുത്തണമെന്ന് വീണാ ജോര്‍ജ് എം.എല്‍.എ വ്യക്തമാക്കി.
പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസ്, ആരോഗ്യകേരളം എന്നിവ സംയുക്തമായി സംഘടിപ്പിച്ച പരിപാടിയില്‍ ഫയര്‍ ആന്റ് സേഫ്റ്റി ടീമും പ്രക്കാനം വോളീബോള്‍ അക്കാഡമി ടീമും തമ്മില്‍ പ്രദര്‍ശന മത്സരം നടത്തി. ജില്ലയിലെ റവന്യൂ ബ്ലോക്കുകളെ പ്രതിനിധീകരിച്ചുള്ള ടീമുകളാണ് മത്സരിക്കുക. ചെന്നീര്‍ക്കര കുടുംബാരോഗ്യകേന്ദ്രത്തിന്റെ  നേതൃത്വത്തില്‍  ജീവിതശൈലീ രോഗനിര്‍ണ്ണയ ക്യാമ്പും ആര്‍ദ്രം സ്റ്റാളും ക്രമീകരിച്ചിട്ടുണ്ട്.Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.