ETV Bharat / state

ശബരിമല തീര്‍ഥാടകര്‍ക്ക് ശുദ്ധജലം ഉറപ്പാക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ - ശബരിമല തീര്‍ഥാടകര്‍

ശബരിമല തീര്‍ഥാടകര്‍ക്ക് ഇരുപത്തിനാല് മണിക്കൂറും സേവനം ഉറപ്പാക്കുന്നതിനായി ജലവിഭവ വകുപ്പ് ജീവനക്കാരെ എല്ലായിടത്തും വിന്യസിച്ചിട്ടുണ്ട്. ബുദ്ധിമുട്ടുകള്‍ പരിശോധിക്കാന്‍ സൂപ്രണ്ടിങ് എഞ്ചിനീയറെയും അസിസ്റ്റന്‍റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറേയും ചുമതലപ്പെടുത്തിയതായും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു

Minister Roshi Augustine on Sabarimala  clean water for Sabarimala pilgrims  will ensure clean water for Sabarimala pilgrims  Roshi Augustine  Minister Roshi Augustine  Sabarimala latest news  Sabarimala news  ശബരിമല  മന്ത്രി റോഷി അഗസ്റ്റിന്‍  ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍  റോഷി അഗസ്റ്റിന്‍  ശബരിമല തീര്‍ഥാടകര്‍  ശബരിമല വാര്‍ത്തകള്‍
ശബരിമല താര്‍ഥാടകര്‍ക്ക് ശുദ്ധജലം ഉറപ്പാക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍
author img

By

Published : Nov 20, 2022, 9:14 AM IST

പത്തനംതിട്ട: ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ജലവിഭവ വകുപ്പ് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയതായി മന്ത്രി റോഷി അഗസ്റ്റിന്‍. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. പമ്പ-ശരംകുത്തി എന്നിവിടങ്ങളില്‍ പമ്പ് ചെയ്‌ത് കുടിവെള്ളം എത്തിക്കുന്നുണ്ട്.

അതേസമയം നിലയ്ക്കലില്‍ ടാങ്കറിലാണ് വെള്ളം എത്തിക്കുന്നത്. വാട്ടര്‍ ടാങ്കുകളില്‍ വെള്ളം നിറയ്ക്കുന്നതിന് ഒമ്പത് ടാങ്കര്‍ ലോറികളിലാണ് വെള്ളം എത്തിച്ചുകൊണ്ടിരുന്നത്. നിലവില്‍ അഞ്ച് വാഹനങ്ങള്‍ കൂടി പുതുതായി ഏര്‍പ്പെടുത്തിയിട്ടുണ്ട്.

മന്ത്രി റോഷി അഗസ്റ്റിന്‍ വാര്‍ത്താസമ്മേളനത്തില്‍

പ്രധാന ടാങ്കില്‍ വെള്ളമെത്തിക്കുന്നതിന് താമസം നേരിടുന്നതിനാല്‍ വെള്ളം നിറയ്ക്കാന്‍ 40,000 ലിറ്റര്‍ കപ്പാസിറ്റിയുള്ള വാഹനം ഉടന്‍ എത്തിക്കുമെന്നും മന്ത്രി പറഞ്ഞു. കിയോസ്‌കുകളുടെ പ്രവര്‍ത്തനം ഉറപ്പ് വരുത്തിയിട്ടുണ്ട്. നിലയ്ക്കലിലെ ടോയ്‌ലെറ്റ് കോംപ്ലക്‌സില്‍ കണക്ഷന്‍ കൊടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

തീര്‍ഥാടകര്‍ക്കായി ചൂടുവെള്ളവും തണുത്തവെള്ളവും നല്‍കും. ഇരുപത്തിനാല് മണിക്കൂര്‍ സേവനത്തിനായി ജലവിഭവ വകുപ്പ് ജീവനക്കാരെ എല്ലായിടത്തും വിന്യസിച്ചിട്ടുണ്ട്. ബുദ്ധിമുട്ടുകള്‍ പരിശോധിക്കാന്‍ സൂപ്രണ്ടിങ് എഞ്ചിനീയറെയും അസിസ്റ്റന്‍റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറെയും ചുമതലപ്പെടുത്തി. പതിനഞ്ച് ദിവസങ്ങളുടെ ഇടവേളകളില്‍ ചീഫ് എഞ്ചിനീയര്‍ പരിശോധന നടത്തുമെന്നും വാഹനാപകടത്തില്‍പ്പെട്ട തീര്‍ഥാടകര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും ജലവിഭവ വകുപ്പ് മന്ത്രി വ്യക്തമാക്കി.

ആരോഗ്യ മന്ത്രി വീണ ജോര്‍ജ്, അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ, അഡ്വ. കെ യു ജനീഷ്‌കുമാര്‍ എംഎല്‍എ, ജില്ല കലക്‌ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ എന്നിവർ പങ്കെടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.