പത്തനംതിട്ട: റാന്നി കുരുമ്പൻമൂഴി പനംകുടന്ത വനത്തില്‍ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. ജനവാസ മേഖലയോടു ചേര്‍ന്ന ഇവിടെ വിറകു ശേഖരിക്കാനെത്തിയവരാണ് കൊമ്പനാനയുടെ ജഡം കണ്ടത്. ആനയുടെ ഒരു കൊമ്പ് മണ്ണില്‍ തറഞ്ഞ നിലയിലാണ്.
വിവരം അറിയിച്ചതിനെ തുടര്‍ന്ന് കണമല ഫോറസ്റ്റ് സ്റ്റേഷനില്‍ നിന്ന് അധികൃതരും വെച്ചൂച്ചിറ പൊലീസും സ്ഥലത്തെത്തി. വിശദ പരിശോധനക്ക് ശേഷമേ മരണകാരണം വ്യക്തമാകുവെന്ന് കണമല ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ എം ഷാജിമോന്‍ പറഞ്ഞു. വനപാലക സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
Also read: വിതുരയിൽ വീണ്ടും ആദിവാസി സഹോദരിമാര്‍ പീഡനത്തിനിരയായി; രണ്ടുപേര്‍ അറസ്റ്റില്‍