ETV Bharat / state

ചു​ഴ​ലി​ക്കാ​റ്റ്: പത്തനംതിട്ടയില്‍ വ്യാപക നാശനഷ്ടം

ശക്തമായ ചു​ഴ​ലി​ക്കാ​റ്റിൽ ജില്ലയിലെ വിവിധ സ്ഥാപനങ്ങളുടെ കെട്ടിടങ്ങള്‍, വീടുകള്‍ എന്നിവയ്ക്ക് കേടുപാടുകള്‍ സംഭവിക്കുകയും കൃഷി നശിക്കുകയും ചെയ്തു.

Widespread damage amid Cyclone in Pathanamthitta  Cyclone in Pathanamthitta  Widespread damage  ചു​ഴ​ലി​ക്കാ​റ്റ്  പത്തനംതിട്ടയില്‍ വ്യാപക നാശനഷ്ടം  ചു​ഴ​ലി​ക്കാ​റ്റിൽ വ്യാപക നാശനഷ്ട്ം  കൃഷി നശിച്ചു
ചു​ഴ​ലി​ക്കാ​റ്റ്: പത്തനംതിട്ടയില്‍ വ്യാപക നാശനഷ്ടം
author img

By

Published : Jul 14, 2021, 1:28 AM IST

പത്തനംതിട്ട: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ആ​ഞ്ഞു​വീ​ശി​യ ചു​ഴ​ലി​ക്കാ​റ്റിൽ വ്യാപക നാശനഷ്ട്ം. ആളപായമില്ലെങ്കിലും നിരവധി വീടുകൾ പൂർണമായും നൂറുകണക്കിന് വീടുകൾ ഭാഗീകമായും നശിച്ചു. പലരും രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. ഏക്കർ കണക്കിന് കൃഷിയാണ് നശിച്ചത്.

റാന്നി, മല്ലപ്പള്ളി ഭാഗങ്ങളില്‍ വ​ന്‍നാ​ശനഷ്ടം

ആയിരകണക്കിന് മരങ്ങൾ കടപുഴകി. മരങ്ങൾ വീണു ഗതാഗതവും വൈദ്യതി ബന്ധവും തടസപ്പെട്ടു. ജില്ലയിലെ അഗ്നി രക്ഷാസേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. ചൊവ്വാഴ്ച രാവിലെ 8.30 ഓടെയാണ് ഏതാനും മിനുറ്റുകൾ മാത്രം വീശിയടിച്ച ശക്തമായ ചുഴലികാറ്റിൽ റാന്നി, മല്ലപ്പള്ളി ഉൾപ്പെടെ മേഖലകളിൽ വ​ന്‍നാ​ശനഷ്ടമുണ്ടായത്.

അ​യി​രൂ​ര്‍, തീ​യാ​ടി​ക്ക​ല്‍, പു​ത്ത​ന്‍ ​ശ​ബ​രി​മ​ല, ത​ടി​യൂ​ര്‍, ക​ട​യാ​ര്‍, തെ​ള്ളി​യൂ​ര്‍ ഭാ​ഗ​ങ്ങ​ളി​ലൽ കനത്ത നാശം വിതച്ചാണ്‌ കാറ്റ് കടന്നുപോയത്. മ​ല്ല​പ്പ​ള്ളി താ​ലൂ​ക്കി​ല്‍ മാ​ത്രം 120 വീ​ടു​ക​ള്‍​ക്ക് നാ​ശ​ന​ഷ്ട​മു​ണ്ടാ​യെ​ന്നാ​ണ് പ്രാ​ഥ​മി​ക ക​ണ​ക്ക്. ഇ​തി​ല്‍ മു​പ്പ​തോ​ളം വീ​ടു​ക​ള്‍ പൂ​ര്‍​ണ​മാ​യി ത​ക​ർന്നു. വീ​ടു​ക​ളു​ടെ നാ​ശ​ന​ഷ്ടം സം​ബ​ന്ധി​ച്ച ക​ണ​ക്കെ​ടു​പ്പ് ന​ട​ക്കു​ക​യാ​ണ്. നി​ര​വ​ധി കെ​ട്ടി​ട​ങ്ങ​ള്‍​ക്കും നാ​ശ​ന​ഷ്ട​മു​ണ്ടാ​യി.

കെട്ടിടങ്ങള്‍ക്ക് കേടുപാട്, കൃഷി നശിച്ചു

പൊ​തു​സ്ഥാ​പ​ന​ങ്ങ​ള്‍, ഓ​ഫീ​സു​ക​ള്‍ എ​ന്നി​വ​യ്ക്കും കേ​ടു​പാ​ടു​ക​ളു​ണ്ടാ​യി. അ​യി​രൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ മാ​ത്രം അ​ന്‍പ​ത് വീ​ടു​ക​ള്‍ ഭാ​ഗി​ക​മാ​യും മൂ​ന്ന് വീ​ടു​ക​ള്‍ പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്ന​താ​യാ​ണ് പ്രാ​ഥ​മി​ക വി​വ​രം. ‌റ​ബ​ര്‍ മ​ര​ങ്ങ​ള്‍ വ​ന്‍​തോ​തി​ല്‍ ന​ശി​ച്ചു. നിരവധി തോ​ട്ട​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും നശിച്ചു. തേ​ക്ക്, ആ​ഞ്ഞി​ലി, പ്ലാ​വ്, മ​ഹാ​ഗ​ണി ഉൾപ്പെടെ വ​ന്‍​മ​ര​ങ്ങ​ളും ഫലവൃക്ഷങ്ങളും ക​ടപു​ഴ​കി.

മ​ര​ങ്ങ​ള്‍ ക​ട​പുഴകി വീണതിനെ തുടര്‍ന്ന് നിലച്ച വൈ​ദ്യു​തി വി​ത​ര​ണം പൂ​ര്‍​ണ​മാ​യി പു​നഃ​സ്ഥാ​പി​ക്കാ​ന്‍ ദി​വ​സ​ങ്ങ​ൾ വേണ്ടി വരും. പലഭാഗങ്ങളിലും വൈദ്യുതി ബന്ധം ഭാ​ഗി​ക​മാ​യി പു​നഃ​സ്ഥാ​പി​ച്ചു വരികയാണ്. തി​രു​വ​ല്ല - റാ​ന്നി റോ​ഡി​ല്‍ ക​ട​യാ​ര്‍ മു​ത​ല്‍ വെ​ണ്ണി​ക്കു​ളം വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ല്‍ മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​ത​ത​ട​സം ഉ​ണ്ടാ​യി. തി​രു​വ​ല്ല, റാ​ന്നി, പ​ത്ത​നം​തി​ട്ട എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നു​ള്ള ഫ​യ​ര്‍​ഫോ​ഴ്സ് സം​ഘം എ​ത്തി​യാ​ണ് മ​ര​ങ്ങ​ള്‍ മു​റി​ച്ചു​മാ​റ്റി​യ​ത്.

തകര്‍ന്നത് 25 വീ​ടു​ക​ള്‍

ഉ​ള്‍​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കു​ള്ള റോ​ഡു​ക​ളി​ലെ ഗ​താ​ഗ​ത​ത​ട​സ​ങ്ങ​ൾ നീക്കി വരികയാണ്. അ​യി​രൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ അ​ന്‍പ​ത് വീ​ടു​ക​ള്‍ ഭാ​ഗി​ക​മാ​യും മൂ​ന്ന് വീ​ടു​ക​ള്‍ പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു. ​പ​ഞ്ചാ​യ​ത്തി​ലെ പു​ത്ത​ന്‍ ശ​ബ​രി​മ​ല, ത​ടി​യൂ​ര്‍, ക​ട​യാ​ര്‍ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് കാ​റ്റ് കൂ​ടു​ത​ല്‍ നാ​ശം വി​ത​ച്ച​ത്. ക​ട​യാ​റി​ലെ സി​വി​ല്‍ സ​പ്ലൈ​സ് കോ​ര്‍​പ​റേ​ഷ​ന്‍റെ ഗോ​ഡൗ​ണ്‍ മ​രം വീ​ണ് ത​ക​ര്‍​ന്നു. ‌

എ​ഴു​മ​റ്റൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലും ചു​ഴ​ലി​ക്കാ​റ്റ് വ​ന്‍ നാ​ശം വി​ത​ച്ചു. തെ​ള്ളി​യൂ​ര്‍ മേ​ഖ​ല​യി​ലാ​ണ് ഏ​റെ നാ​ശ​ന​ഷ്ടം ഉ​ണ്ടാ​യ​ത്. തെ​ള്ളി​യൂ​രി​ലെ ത​പാ​ല്‍ ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ന​ട​ക്കം നാ​ശ​ന​ഷ്ട​മു​ണ്ടായി. ഒ​ട്ടേ​റെ വീ​ടു​ക​ള്‍ പൂ​ര്‍​ണ​മാ​യി ത​ക​ര്‍​ന്നു. എ​ഴു​മ​റ്റൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ ഏ​ഴാം​വാ​ര്‍​ഡി​ല്‍ ക​രി​ക്കോ​ട് - പു​ല്ലേ​ലി​മ​ണ്ണ് പ്ര​ദേ​ശ​ത്തെ 25 വീ​ടു​ക​ള്‍ പൂ​ര്‍​ണ​മാ​യി ത​ക​ര്‍​ന്നു.

120 വീ​ടു​ക​ള്‍​ക്ക് നാ​ശ​ന​ഷ്ടം

പ്രദേശത്ത്​ വലിയ കൃ​ഷി നാ​ശ​വു​മു​ണ്ടാ​യി. ത​ടി​യൂ​ര്‍ - ഏ​റാ​ട്ടു​പ​ടി, വാ​ള​ക്കു​ഴി, ക​ട​യാ​ര്‍, ഇ​ട​യ്ക്കാ​ട് പ്ര​ദേ​ശ​ങ്ങ​ളി​ലെ റോ​ഡു​ക​ളി​ല്‍ മ​ര​ങ്ങ​ള്‍ വീ​ണ് ഗ​താ​ഗ​തം മു​ട​ങ്ങി. ‌തെള്ളിയൂര്‍ പി.എച്ച്‌.സിക്കും നാശനഷ്ടമുണ്ടായി. പ്രാഥ​മി​ക ക​ണ​ക്കു​ക​ള​നു​സ​രി​ച്ചു മ​ല്ല​പ്പ​ള്ളി താ​ലൂ​ക്കി​ലെ 120 വീ​ടു​ക​ള്‍​ക്ക് നാ​ശ​ന​ഷ്ടം ഉ​ണ്ടാ​യി. ഇ​തി​ല്‍ 11 വീ​ടു​ക​ള്‍ പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു.

റ​വ​ന്യു, പൊ​ലീ​സ്, ഫ​യ​ര്‍​ഫോ​ഴ്സ് വൈ​ദ്യു​തി വ​കു​പ്പു​ക​ളി​ലെ സം​ഘം സം​ഭ​വസ്ഥ​ല​ത്ത് ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി​വ​രു​ന്നു. പ്ര​മോ​ദ് നാ​രാ​യ​ണ്‍ എം​.എ​ല്‍.​എ​യും സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചു.എ​.ഡി.​എം, ആ​ര്‍​.ഡി.​ഒ, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ (ഡി​.എം) എ​ന്നി​വ​രും സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ച്‌ സ്ഥി​ത​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തി. വീ​ടുകൾക്കുണ്ടായ നാ​ശ​ന​ഷ്ടം കണക്കാക്കുന്നതിനായി ര​ണ്ടുപേ​ര്‍ വീ​ത​മു​ള്ള നാ​ലു ടീ​മു​ക​ളെ നിയോഗിച്ചു.

ALSO READ: 'ലോട്ടറി വില കുറയ്ക്കണം' ; വില്‍പ്പന പ്രതിസന്ധിയിലെന്ന് വ്യാപാരികള്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.