ETV Bharat / state

വയനാടിന് പത്തനംതിട്ടയുടെ കൈത്താങ്ങ് - പത്തനംതിട്ട

പത്തനംതിട്ട ജില്ലാ ഭരണകൂടം ശേഖരിച്ച അവശ്യ വസ്തുക്കളുമായി വയനാട്ടിലേക്ക് പുറപ്പെട്ട ആദ്യ മൂന്നു വാഹനങ്ങള്‍ ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ ഫ്ളാഗ്ഓഫ് ചെയ്തു.

സ്നേഹപൂര്‍വം വയനാടിന്
author img

By

Published : Aug 18, 2019, 7:31 PM IST

Updated : Aug 18, 2019, 8:18 PM IST

പത്തനംതിട്ട: 'സ്നേഹപൂര്‍വം വയനാടിന്' പദ്ധതിയുടെ ഭാഗമായി ദുരിതബാധിതരെ സഹായിക്കുന്നതിനായി പത്തനംതിട്ട ജില്ലാ ഭരണകൂടം ശേഖരിച്ച അവശ്യ വസ്തുക്കളുമായി വയനാട്ടിലേക്ക് വാഹനങ്ങള്‍ പുറപ്പെട്ടു. പത്തനംതിട്ടയില്‍ നിന്ന് മൂന്നു ട്രക്കുകളും തിരുവല്ലയില്‍ നിന്നു രണ്ടു ട്രക്കുകളുമാണ് ആദ്യം യാത്ര തിരിച്ചത്. ജില്ലാ ഭരണകൂടത്തിന്‍റെ നേതൃത്വത്തില്‍ കലക്ടറേറ്റ്, പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയം, തിരുവല്ല ഡയറ്റ് എന്നിവിടങ്ങളില്‍ നിന്ന് ശേഖരിച്ച സാധനങ്ങളാണ് വയനാട്ടിലേക്ക് ആദ്യം കൊണ്ടുപോയത്. ആദ്യം പുറപ്പെട്ട മൂന്ന് വാഹനങ്ങളുടെ ഫ്ളാഗ് ഓഫ് ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ നിര്‍വ്വഹിച്ചു.

വയനാടിന് പത്തനംതിട്ടയുടെ കൈത്താങ്ങ്

കലക്ടറേറ്റില്‍ ആരംഭിച്ച വിഭവസമാഹരണ കേന്ദ്രത്തിലേക്ക് രണ്ട് മിനി ലോറികളിലാണ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സാധനങ്ങൾ എത്തിച്ചത്. പ്രസ് ക്ലബിന്‍റെ നേതൃത്വത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങിൽ നിന്നായി ശേഖരിച്ച ഭക്ഷ്യധാന്യ കിറ്റുകളും വയനാട്ടിലേക്ക് അയച്ചു. പ്രളയബാധിതര്‍ക്ക് സഹായവുമായി കുടുംബശ്രീ പത്തനംതിട്ട ജില്ലാ മിഷനും രംഗത്തെത്തി. റാന്നി ബഥനി ആശ്രമം ഹൈസ്‌കൂളിലെ വിദ്യാര്‍ഥികള്‍ ക്വിസ് മത്സരത്തില്‍ ലഭിച്ച സമ്മാനത്തുക പ്രളയബാധിതര്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി. എസ്പിസി പ്രൊജക്ടിന്‍റെ നേതൃത്വത്തില്‍ ശേഖരിച്ച ദുരിതാശ്വാസ സാമഗ്രികളും വയനാട്ടിലേക്ക് അയച്ചു. പെരുനാട് പഞ്ചായത്തിലെ ബാലസംഘം കുട്ടികൾ കാശുകുടുക്കകളിൽ നിന്ന് ശേഖരിച്ച് എടുത്ത 3650 രൂപ കലക്ടർക്ക് കൈമാറി.

വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലയില്‍ നടക്കുന്ന ദുരിതാശ്വാസ-രക്ഷാപ്രവര്‍ത്തനങ്ങള്‍ ജില്ലാ ദുരന്തനിവാരണ കേന്ദ്രത്തിന്‍റെ മേല്‍നോട്ടത്തിലാണ് നടക്കുന്നത്. ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കലക്ടറുമായ പി ബി നൂഹിന്‍റെ നേതൃത്വത്തിലാണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ജില്ലയിലേക്ക് രക്ഷാപ്രവര്‍ത്തനത്തിനായി കൊല്ലം നീണ്ടകരയിൽ നിന്നും എത്തിയത് 10 ബോട്ടുകളും 46 മത്സ്യതൊഴിലാളികളുമാണ്.

Intro:സ്നേഹപൂര്‍വം വയനാടിന്'
പത്തനംതിട്ടയുടെ കരുതലിന് ഇവിടുന്ന് തുടങ്ങുകയായിരുന്നു വടക്കന്‍ കേരളത്തിലേക്കുളള്ള പത്തനംതിട്ട ജില്ലയുടെ കൈത്താങ്ങും കരുതലും.Body:ദുരിതബാധിതരെ സഹായിക്കുന്നതിനായി പത്തനംതിട്ട ജില്ലാ ഭരണകൂടം ശേഖരിച്ച അവശ്യവസ്തുക്കളുമായി വയനാട്ടിലേക്ക് പുറപ്പെട്ട ആദ്യ മൂന്നു വാഹനങ്ങള്‍ ഫിഷറീസ് വകുപ്പ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ ഫ്ളാഗ്ഓഫ് ചെയ്തു.

പത്തനംതിട്ടയില്‍ നിന്നും മൂന്നു ട്രക്കുകളും തിരുവല്ലയില്‍ നിന്നു രണ്ടു ട്രക്കുകളുമാണു ആദ്യം യാത്ര തിരിച്ചത്. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ കളക്ടറേറ്റ്, പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയം, തിരുവല്ല ഡയറ്റ് എന്നിവടങ്ങളില്‍ ശേഖരിച്ച സാധനങ്ങളാണു വയനാട്ടിലേക്കു ആദ്യം കൊണ്ടുപോയത്.

കൊല്ലം നീണ്ടകരയിൽ നിന്നും രക്ഷാപ്രവർത്തനത്തിന് എത്തിയത് 10 ബോട്ടുകളും 46 മത്സ്യതൊഴിലാളികളുമാണ്. കളക്ടറേറ്റില്‍ ആരംഭിച്ച വിഭവസമാഹരണ കേന്ദ്രത്തിലേക്ക് രണ്ടു മിനി ലോറികളിലാണ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സാധനങ്ങൾ എത്തിച്ചത്.
പ്രസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങിൽ ശേഖരിച്ച ഭക്ഷ്യധാന്യ കിറ്റുകൾ വയനാട്ടിലേക്ക് കയറ്റി അയച്ചു.
പ്രളയബാധിതര്‍ക്ക് സഹായവുമായി കുടുംബശ്രീ പത്തനംതിട്ട ജില്ലാ മിഷന്‍നും ക്വിസ് മത്സരത്തില്‍ ലഭിച്ച സമ്മാനത്തുക പ്രളയബാധിതര്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി റാന്നി ബഥനി ആശ്രമം ഹൈസ്‌കൂളിലെ വിദ്യാര്‍ഥിനികളും എത്തി. എസ് പി സി പ്രോജക്റ്റൻറ നേത്യത്വത്തിൽ ദുരിതാശ്വാസ സാമഗ്രികൾ പിന്നീട് അയച്ചു.പെരുനാട് പഞ്ചായത്തിലെ ബാലസംഘം കുട്ടികൾ കുട്ടി കുടുക്കകളിൽ നിന്ന് ശേഖരിച്ച് എടുത്ത 3650 രൂപ കളക്ടർക്ക് കൈമാറിയതാണ് ഈ മഴക്കെടുതിയിലെ സഹായത്തിൽ വേറിട്ട് നിന്നത്.

വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട് ജില്ലയില്‍ നടക്കുന്ന ദുരിതാശ്വാസ, രക്ഷാപ്രവര്‍ത്തനങ്ങള്‍ ജില്ലാ ദുരന്തനിവാരണ കേന്ദ്രത്തിന്റെ മേല്‍നോട്ടത്തിലാണ് നടക്കുന്നത്. ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കളക്ടറുമായ പി.ബി. നൂഹിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ഈ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്.
Conclusion:
Last Updated : Aug 18, 2019, 8:18 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.