പത്തനംതിട്ട : അതിശക്തമായ മഴയെ തുടര്‍ന്ന് മണിമലയാറിലും പമ്പയിലും ജലനിരപ്പ് ഉയരുന്നു. നദികളിലെ ശക്തമായ ഒഴുക്കിനെ തുടര്‍ന്ന് കൈത്തോടുകളിലൂടെ ഒഴുകിയെത്തിയ വെള്ളം ജില്ലയിലെ താഴ്‌ന്ന പ്രദേശങ്ങളിലേക്കും പാടശേഖരങ്ങളിലേക്കും ഇരച്ചെത്തി. അച്ചൻകോവിലാറ്റിൽ നിന്നുള്ള വെള്ളം പന്തളം അയിരാണിക്കൂടി പാലത്തിനടിയിലൂടെ പന്തളം കരിങ്ങാലി പാടശേഖരത്തേക്ക് ഒഴുകുകയാണ്.
കനത്ത മഴയെ തുടര്‍ന്ന് മൂഴിയാര്‍, മണിയാര്‍ ഡാമുകള്‍ തുറന്നു. മൂഴിയാര്‍ ഡാമിന്‍റെ മൂന്ന് ഷട്ടറുകള്‍ കഴിഞ്ഞ ദിവസം രാത്രി 20 സെന്‍റീമീറ്റര്‍ തുറന്നിരുന്നു. മണിയാര്‍, അള്ളുങ്കല്‍, പെരുന്തേനരുവി എന്നീ ഡാമുകളുടെ ഷട്ടറുകളും തുറന്നിട്ടുണ്ട്. കൂടാതെ അള്ളുങ്കലിലെ വൈദ്യുത ഉത്പാദനം നിര്‍ത്തിവച്ചു.
അതിശക്തമായ മഴയുടെ സാഹചര്യത്തില്‍ മേഖലയിലെ ദുരന്ത സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് 310 പേരെ 18 ക്യാമ്പുകളിലായി മാറ്റി പാര്‍പ്പിച്ചു.
also read: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; 10 ജില്ലകളില്‍ ഇന്നും നാളെയും റെഡ് അലര്‍ട്ട്