പത്തനംതിട്ട: സ്‌മാര്‍ട്ടാകേണ്ടത് വില്ലേജ് ഓഫീസ് കെട്ടിടങ്ങള്‍ മാത്രമല്ല അവിടുത്തെ ഉദ്യോഗസ്ഥര്‍ കൂടിയാണെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍. ആധുനിക സൗകര്യങ്ങളോടെ നിർമിച്ച ഏനാത്ത് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ആധുനികവത്ക്കരിക്കുന്നതിന്റെ ഭാഗമായി പഴയ മാര്‍ക്കറ്റ് ജംഗ്ഷന് സമീപമാണ് സ്‌മാര്‍ട്ട് വില്ലേജ് ഓഫീസ് മന്ദിരം നിര്‍മ്മിച്ചത്. ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. എ.ഡി.എം അലക്‌സ് പി.തോമസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ കളക്ടര്‍ പി.ബി നൂഹ്, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബീനാപ്രഭ, ജില്ലാ പഞ്ചായത്ത് അംഗം ബി.സതികുമാരി, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. രാധാകൃഷ്ണന്‍ മറ്റ് ജനപ്രതിനിധികൾ. അടൂര്‍ തഹസില്‍ദാര്‍ ബീന എസ് ഹനീഫ്, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ, ഉദ്യോഗസ്ഥർ തുടങ്ങിയവരും പരിപാടിയുടെ ഭാഗമായി.