ETV Bharat / state

Naushad Missing case | കൊലപ്പെടുത്തിയെന്ന് അഫ്‌സാന മൊഴി നല്‍കുന്ന ദൃശ്യം പുറത്ത്, തടിയൂരാന്‍ പൊലീസ് - kerala news updates

നൗഷാദിനെ കൊലപ്പെടുത്തിയെന്ന് വിശദീകരിക്കുന്ന 4 മിനിട്ട് വീഡിയോയാണ് പൊലീസ് പുറത്തുവിട്ടത്. പൊലീസിനെതിരെയുള്ള ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് നടപടി

pta afsana  അഫ്‌സാന മൊഴി നല്‍കുന്ന ദൃശ്യം പുറത്ത്  Naushad Missing case  Video of Afsana  Video of Afsanas statement  Naushad Missing case  നൗഷാദ് തിരോധാന കേസ്  അഫ്‌സാനയുടെ ദൃശ്യങ്ങള്‍ പുറത്ത്  തടിയൂരാന്‍ പൊലീസ്  അഫ്‌സാന  മനുഷ്യാവകാശ കമ്മിഷന്‍  നൗഷാദ് തിരോധാന കേസ്  kerala news updates  latest news in kerala
മൊഴി നല്‍കുന്ന അഫ്‌സാനയുടെ ദൃശ്യങ്ങള്‍ പുറത്ത്
author img

By

Published : Aug 2, 2023, 7:41 AM IST

മൊഴി നല്‍കുന്ന അഫ്‌സാനയുടെ ദൃശ്യങ്ങള്‍

പത്തനംതിട്ട : നൗഷാദ് തിരോധാന കേസില്‍ ഭര്‍ത്താവിനെ താന്‍ കൊലപ്പെടുത്തിയതാണെന്ന് അഫ്‌സാന വിവരിക്കുന്ന ദൃശ്യം പുറത്തുവിട്ട് പൊലീസ്. നൗഷാദിനെ കണ്ടെത്തിയതിന് പിന്നാലെ, ഭര്‍ത്താവിനെ താന്‍ കൊലപ്പെടുത്തിയതാണെന്ന് പൊലീസ് നിര്‍ബന്ധിച്ച് പറയിപ്പിച്ചതാണെന്ന അഫ്‌സാനയുടെ ആരോപണത്തിന് പിന്നാലെയാണ് നടപടി. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് പൊലീസ് തന്നെ ക്രൂരമായി മര്‍ദ്ദിച്ചുവെന്നും അഫ്‌സാന ആരോപിച്ചിരുന്നു. അഫ്‌സാന ഉയര്‍ത്തിയ ആക്ഷേപങ്ങളുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുക്കുകയും ചെയ്‌തിരുന്നു.

നൗഷാദുമൊത്ത് താമസിച്ചിരുന്ന പരുത്തിപ്പാറയിലെ വാടക വീട്ടില്‍ വച്ചാണ് താന്‍ കൊലപാതകം ചെയ്‌തതെന്ന് അഫ്‌സാന പറയുന്ന വീഡിയോയാണിത്. വാടക വീട്ടിലെത്തി പൊലീസ് തെളിവെടുപ്പ് നടത്തുന്നതിനിടെ സംഭവങ്ങള്‍ വിവരിക്കുന്നത് വീഡിയോയില്‍ കാണാം. ജൂലൈ 27 നാണ് അഫ്‌സാനയുമായി കൂടല്‍ പൊലീസ് പരുത്തിപ്പാറയിലെ വാടക വീട്ടിലെത്തി തെളിവെടുപ്പ് നടത്തിയത്.

നൗഷാദ് തിരോധാന കേസില്‍ വലഞ്ഞ് പൊലീസ് : രണ്ടുവര്‍ഷം മുമ്പാണ് കലഞ്ഞൂര്‍ സ്വദേശിയായ നൗഷാദിനെ കാണാതായത്. പരുത്തിപ്പാറയിലെ വാടക വീട്ടില്‍ ഭാര്യക്കൊപ്പം കഴിയുന്നതിനിടെയായിരുന്നു സംഭവം. 2021 നവംബറില്‍ മകനെ കാണാനില്ലെന്ന് പറഞ്ഞ് നൗഷാദിന്‍റെ പിതാവ് പൊലീസില്‍ പരാതി നല്‍കി.

ഇതിന്‍മേല്‍ അന്വേഷണം എങ്ങുമെത്തിയിരുന്നില്ല. അതിന് കാരണം ഭാര്യ അഫ്‌സാനയുടെ വിരുധ മൊഴികളായിരുന്നു. നൗഷാദ് തിരോധാന കേസില്‍ അന്വേഷണം നടക്കുന്നതിനിടെ ആറ് മാസം മുമ്പ് അടൂരില്‍ വച്ച് നൗഷാദിനെ കണ്ടിരുന്നുവെന്ന് അഫ്‌സാന പൊലീസിനോട് പറഞ്ഞു. എന്നാല്‍ വൈരുധ്യങ്ങള്‍ നിറഞ്ഞ മൊഴികളായതിനാല്‍ പൊലീസ് അന്വേഷണവുമായി മുന്നോട്ടുനീങ്ങി. അഫ്‌സാനയെ വീണ്ടും പൊലീസ് ചോദ്യം ചെയ്‌തപ്പോഴാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചിട്ടുവെന്ന് വിശദീകരിച്ചത്.

ഭര്‍ത്താവിനെ കൊലപ്പെടുത്തിയെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയ പൊലീസ് പരുത്തിപ്പാറയിലെ വാടക വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തുകയും മൃതദേഹം കണ്ടെത്തുന്നതിനായി പറമ്പില്‍ കുഴിച്ച് പരിശോധന നടത്തുകയും ചെയ്‌തു. എന്നാല്‍ ഒന്നും കണ്ടെത്തിയിരുന്നില്ല.

നൗഷാദിനായി അന്വേഷണം പുരോഗമിക്കുന്നതിനിടെ മാധ്യമങ്ങളില്‍ നിറഞ്ഞ വാര്‍ത്തകളും പൊലീസ് പുറപ്പെടുവിച്ച ലുക്ക്‌ ഔട്ട് നോട്ടിസും ഒടുക്കം ഇയാളെ കണ്ടെത്താന്‍ സഹായകരമായി. ഇയാളെ തൊടുപുഴയില്‍വച്ച് കണ്ടെത്തി. തൊടുപുഴ പൊലീസ് കുടല്‍ പൊലീസിന് നൗഷാദിനെ കൈമാറി. ഇതിന് പിന്നാലെ ഭാര്യക്കെതിരെ പരാതിയില്ലെന്നും കൂടെ പോകുന്നില്ലെന്നും എന്നാല്‍ മക്കളെ തനിക്ക് വേണമെന്നും നൗഷാദ് പറഞ്ഞു. എന്നാല്‍ അന്വേഷണവുമായി ബന്ധപ്പെട്ട് പൊലീസിനെ കബളിപ്പിച്ചെന്ന കേസുമായി മുന്നോട്ട് നീങ്ങുമ്പോഴാണ് ആരോപണങ്ങളുമായി അഫ്‌സാന രംഗത്തെത്തിയത്.

also read: Naushad Missing case| 'ഭാര്യക്കൊപ്പം പോകേണ്ട, മക്കളെ തിരികെ വേണം', തൊടുപുഴയില്‍ കണ്ടെത്തിയ നൗഷാദിനെ കൂടലിലെത്തിച്ചു

രാത്രിയില്‍ ഉറങ്ങാന്‍ സമ്മതിച്ചിരുന്നില്ലെന്നും മുഖത്ത് വെള്ളം ഒഴിച്ചുവെന്നും മുഖത്തും വായയിലും പെപ്പര്‍ സ്‌പ്രേ അടിച്ചെന്നും പൊലീസിനെതിരെ അഫ്‌സാന ആരോപണം ഉന്നയിച്ചു. പൊലീസില്‍ നിന്നും നേരിട്ട ക്രൂര മര്‍ദനം കാരണമാണ്, ഭര്‍ത്താവിനെ കൊലപ്പെടുത്തിയതാണെന്ന് പറഞ്ഞതെന്നും അഫ്‌സാന ആരോപിച്ചു. പൊലീസിനെതിരെയുള്ള അഫ്‌സാനയുടെ ആരോപണങ്ങള്‍ക്ക് പിന്നാലെ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു. ഇതോടെയാണ് അഫ്‌സാന മൊഴി നല്‍കുന്നതിന്‍റെ വീഡിയോ പൊലീസ് പുറത്തുവിട്ടത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.