പത്തനംതിട്ട : വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ച സംഭവത്തിലെ പ്രതിയായ അവിഷിത്ത് ഇപ്പോള്‍ തന്‍റെ സ്റ്റാഫംഗം അല്ലെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. ഈ മാസം ആദ്യം വ്യക്തിപരമായ കാരണങ്ങളാല്‍ അവിഷിത്ത് ഒഴിവായിരുന്നെന്നും ആർക്ക് വേണമെങ്കിലും അക്കാര്യം പരിശോധിക്കാമെന്നും മന്ത്രി പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമണത്തിനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നും വീണ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. എസ്എഫ്ഐയുടെ മുൻ ജില്ല വൈസ് പ്രസിഡന്‍റാണ് അവിഷിത്ത്. വീണ ജോര്‍ജിന്‍റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്ന അവിഷിത്തിനെയും വയനാട്ടിലെ അക്രമണത്തിൽ പ്രതി ചേര്‍ത്തിട്ടുണ്ട്.