പത്തനംതിട്ട: പമ്പ നദിയില്‍ റാന്നി ഇടക്കുളം ഭാഗത്ത് അജ്ഞാത മൃതശരീരം ഒഴുകിയെത്തി. നാൽപ്പത് വയസിനടുത്ത് പ്രായം തോന്നിക്കുന്ന പുരുഷന്‍റെ മൃതദേഹമാണ് കണ്ടതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.
വടശ്ശേരിക്കര ഭാഗത്തു നിന്നും കമഴ്ന്ന നിലയിൽ ഒഴുകി എത്തിയ മൃതദേഹം ഇടക്കുളം പള്ളിയോട കടവില്‍ വച്ച് കാണാതായി. തുടര്‍ന്ന് അഗ്നിശമന സേനയും പൊലീസും തിരച്ചിൽ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായില്ല. പ്രതികൂല കാലാവസ്ഥയും തിരച്ചിലിന് തടസമായി.