ETV Bharat / state

പന്തളത്ത് എംഡിഎംഎയുമായി രണ്ട് വിദ്യാർഥികൾ പിടിയിൽ; പിടിയിലായത് ലഹരി വാഹകര്‍, ലഭിച്ചത് നിര്‍ണായക വിവരങ്ങള്‍

പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികളാണ് പിടിയിലായത്. ഒരു ഗ്രാം എംഡിഎംഎയാണ് ഇവരിൽ നിന്ന് പിടികൂടിയത്.

എംഡിഎംഎ  എംഡിഎംഎയുമായി പിടിയിൽ  എംഡിഎംഎയുമായി രണ്ട് വിദ്യാർഥികൾ പിടിയിൽ  എംഡിഎംഎയുമായി വിദ്യാർഥികൾ പിടിയിൽ  പന്തളം  പന്തളത്ത് എംഡിഎംഎ പിടികൂടി  two students arrested with mdma  two students arrested with mdma in pathanamthitta  pathanamthitta mdma  mdma  mdma seized
എംഡിഎംഎ
author img

By

Published : Apr 21, 2023, 7:28 AM IST

പത്തനംതിട്ട: പന്തളത്ത് എംഡിഎംഎയുമായി രണ്ട് കുട്ടികൾ പിടിയിലായി. പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികളാണ് ഡാൻസാഫ് സംഘത്തിന്‍റെയും പന്തളം പൊലീസിന്‍റെയും സംയുക്ത നീക്കത്തിൽ പിടിയിലായത്. ഇവരിൽ നിന്നും ഒരു ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.

കളിക്കളങ്ങളിൽ ഒത്തുകൂടുന്ന കുട്ടികളെ കേന്ദ്രീകരിച്ച് രാസലഹരികളുടെ കൈമാറ്റവും വിൽപ്പനയും നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ നിരീക്ഷണത്തിലാണ് ഇരുവരും പൊലീസിന്‍റെ പിടിയിലായത്. വിൽപ്പക്കായി എംഡിഎംഎ വാങ്ങിക്കൊണ്ടു പോകവെ കുളനട പെട്രോൾ പമ്പിനടുത്ത് വച്ച് ഇവരെ പൊലീസ് പിടികൂടുകയായിരുന്നു. പൊലീസിനെ കണ്ടതോടെ സ്‌കൂട്ടർ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് സാഹസികമായി ഇവരെ പിടികൂടി.

ലഹരി വസ്‌തുക്കളുടെ ഉപയോഗം കുട്ടികളിൽ വ്യാപകമാകുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പൊലീസ് നടപടി കടുപ്പിച്ചത്. കുട്ടികൾ തന്നെ ഉപഭോക്താക്കളും വാഹകരുമായി മാറുന്ന ഗുരുതര സ്ഥിതി വിശേഷം നിലവിലുണ്ട്. ഇതിനെ തുടർന്ന് കളിക്കളങ്ങൾ കേന്ദ്രീകരിച്ച് കർശന നിരീക്ഷണം തുടരാൻ ജില്ല പൊലീസ് മേധാവി പൊലീസിന് നിർദേശം നൽകിയിരുന്നു.

വിൽക്കാൻ ലഭിക്കുന്ന ലഹരി വസ്‌തുക്കളിൽ നിന്നും ഇവർക്ക് സ്വന്തം ഉപയോഗത്തിനും അല്‌പം കിട്ടാറുണ്ടെന്നും കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുന്നതിന് വിൽപ്പനക്കാർ കൗമാരക്കാരെ ഉപയോഗിക്കുന്നുണ്ടെന്നും പൊലീസ് കണ്ടെത്തി. അഞ്ച് ഗ്രാം എംഡിഎംഎ വാങ്ങിയാൽ 12ഓളം പേർ ഉപയോഗിക്കുമെന്ന് പിടിയിലായ വിദ്യാർഥികൾ പൊലീസിനോട് പറഞ്ഞു. ആദ്യ തവണ സൗജന്യമായാണ് കച്ചവടക്കാർ എംഡിഎംഎ നൽകുന്നത്. പിന്നീട് പണം കൊടുത്താണ് വാങ്ങുന്നതെന്നും തുടർന്ന് വാഹകരായി മാറുകയാണെന്നും പിടിയിലായ വിദ്യാർഥികൾ വെളിപ്പെടുത്തി.

ഈ സ്ഥിതി അത്യന്തം അപകടമാണ്. അതിനാൽ രാസലഹരി ഉൾപ്പെടെയുള്ള ലഹരി വസ്‌തുക്കളുടെ കടത്തും വിൽപ്പനയും തടയുന്നതിന് ശക്തമായ നടപടി തുടരുമെന്ന് ജില്ല പൊലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐപിഎസ് പറഞ്ഞു. നർക്കോട്ടിക് സെൽ ഡിവൈഎസ്‌പി കെ എ വിദ്യാധരന്‍റെ നേതൃത്വത്തിലായിരുന്നു ഡാൻസാഫ് സംഘത്തിന്‍റെ തന്ത്രപരമായ നീക്കം.

അടൂർ ഡിവൈഎസ്‌പി ആർ ജയരാജിന്‍റെ നിർദേശ പ്രകാരം പന്തളം പൊലീസ് ഇൻസ്‌പെക്‌ടർ എസ് ശ്രീകുമാറിന്‍റെ നേതൃത്വത്തിൽ പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. പന്തളം എസ് ഐ രാജേഷ്, സി പി ഒമാരായ അൻവർഷ, അർജുൻ കൃഷ്‌ണൻ, ഡാൻസാഫ് ടീമിലെ എസ് ഐ അജി സാമുവൽ, എ എസ് ഐ അജി കുമാർ, സി പി ഒമാരായ മിഥുൻ ജോസ്, ബിനു, ശ്രീരാജ്, അഖിൽ, സുജിത് എന്നിവർ അടങ്ങിയ സംഘമാണ് നടപടികൾ സ്വീകരിച്ചത്.

കോഴിക്കോട് എംഡിഎംഎയുമായി യുവാവ് പിടിയിൽ: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി കാസർകോട് സ്വദേശി അഹമ്മദ് ഇർഷാദ് പിടിയിലായി. ഇയാളിൽ നിന്ന് 70 ഗ്രാം എംഡിഎംഎയാണ് പൊലീസ് പിടികൂടിയത്. പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് പൊലീസ് നടത്തിയ വാഹന പരിശോധക്കിടെയാണ് ഇയാൾ പിടിയിലായത്.

Also read : എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.