പത്തനംതിട്ട: വാഹനത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച എട്ട് കിലോ കഞ്ചാവുമായാണ് രണ്ടു യുവാക്കളെ ഏനാത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. അടൂർ പഴകുളം തടത്തില്‍ കിഴക്കേതില്‍ വീട്ടില്‍ ഷാനവാസ്(29) , പൊന്മാന കിഴക്കേതില്‍ വീട്ടില്‍ ലൈജു (26)എന്നിവരാണ് പിടിയിലായത്.
തിങ്കളാഴ്ച വൈകിട്ട് 4.30 ഓടെ എം.സി റോഡിൽ ഏനാത്ത് ജംഗ്ഷനു സമീപം വച്ചാണ് ഇവർ പിടിയിലാകുന്നത്. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ നടത്തിയ തെരച്ചിലിലാണ് അറസ്റ്റ്. പ്രതികൾ തിരുവനന്തപുരത്തു നിന്നാണ് കാറിലാണ് കഞ്ചാവുമായെത്തിയത്.
Also Read: വിഎസ് അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കാറിന്റെ സീറ്റുകൾക്കിടയിൽ നാലു കവറുകളിലായാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. രണ്ട് ദിവസം മുന്‍പാണ് ഇവര്‍ കഞ്ചാവ് വാങ്ങാനായി തിരുവനന്തപുരത്തേക്ക് പോയത്. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നു പൊലീസും ഇവരെ പിന്തുടർന്ന് നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു. കഞ്ചാവ് വാങ്ങി തിരുവനന്തപുരത്തു നിന്നും ഇവർ പുറപ്പെട്ടിട്ടുണ്ടെന്ന വിവരം പൊലീസിന് കൈമാറി. തുടർന്നാണ് ഏനാത്തെത്തിയപ്പോൾ പ്രതികളെ വാഹനം തടഞ്ഞു പൊലീസ് പിടികൂടിയത്.