ETV Bharat / state

കാട്ടുപന്നിയെ വൈദ്യുതാഘാതമേല്‍പ്പിച്ച് കൊന്ന് ഇറച്ചിയാക്കി; രണ്ടു പേർ പിടിയിൽ

കൃത്യത്തിന് ഉപയോഗിച്ച സ്‌കൂട്ടര്‍, ഇലക്ട്രിക് വയര്‍, കത്തി, പാത്രങ്ങള്‍ മുതലായവ വനംവകുപ്പ് പിടിച്ചെടുത്തു.

wild boar killed news  forest officer news  Konni wild boar killed news  forest officers news  കാട്ടുപന്നി വാർത്തകൾ  കാട്ടുപന്നിയെ കൊന്ന് കറിവെച്ചു  കോന്നി വാർത്തകൾ  വനംവകുപ്പ് വാർത്തകൾ
കാട്ടുപന്നിയെ വൈദ്യുതാഘാതമേല്‍പ്പിച്ച് കൊന്ന് ഇറച്ചിയാക്കി; രണ്ടു പേർ പിടിയിൽ
author img

By

Published : Jun 18, 2021, 5:02 PM IST

പത്തനംതിട്ട: കോന്നി റെയ്ഞ്ചിലെ സൗത്ത് കുമരംപേരൂര്‍ ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന അങ്ങാടിക്കലില്‍ കാട്ടുപന്നിയെ വൈദ്യുതാഘാതമേല്‍പ്പിച്ച് കൊന്നതിനും ഇറച്ചിയാക്കുകയും ചെയ്തതിനു രണ്ടു പേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. അങ്ങാടിക്കല്‍ തുണ്ടില്‍ വീട്ടില്‍ ടിഎസ് ജെയിംസ് (52), സൗത്ത് അങ്ങാടിക്കല്‍ സുബിന്‍ നിവാസില്‍ ജി സുഭാഷ് (38) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

കേസിനാസ്പദമായ സംഭവം

കാട്ടുപന്നിയുടെ ഇറച്ചി പ്രതികളുടെ വീട്ടില്‍ നിന്നും പിടിച്ചെടുത്തു. കൂടല്‍-ചന്ദനപ്പളളി റോഡ് സൈഡിലെ ഇലക്ട്രിക് ലൈനില്‍ നിന്നും 80 മീറ്റര്‍ നീളത്തില്‍ വയര്‍ ജെയിംസിന്‍റെ കൃഷിഭൂമിയിലുളള ഫെന്‍സിംഗ് കമ്പിയിലേക്കു കണക്ട് ചെയ്താണു പ്രതികള്‍ വൈദ്യുതി കടത്തി വിട്ടിരുന്നത്. ഈ കമ്പിയില്‍ തട്ടി ചത്ത കാട്ടുപന്നിയെ അവിടെതന്നെ മുറിച്ചു കഷ്ണങ്ങളാക്കി പ്രതികള്‍ വീടുകളിലേക്കു കൊണ്ടുപോകുകയായിരുന്നു.

തെളിവുകൾ ശേഖരിച്ചു

കൃത്യത്തിന് ഉപയോഗിച്ച സ്‌കൂട്ടര്‍, ഇലക്ട്രിക് വയര്‍, കത്തി, പാത്രങ്ങള്‍ മുതലായവ വനംവകുപ്പ് പിടിച്ചെടുത്തു. കോന്നി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ജോജി ജെയിംസ്, ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ സനോജ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ ജോണ്‍ പി തോമസ്, എസ് മുഹമ്മദ് കുഞ്ഞ്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ ആര്‍ നിഷാന്ത് കുമാര്‍, ആര്‍ രാജേഷ് പിളള, രാഖി എസ് രാജന്‍, സൂര്യ ഡി. പിളള എന്നിവരുടെ നേതൃത്വത്തില്‍ ആണ് പ്രതികളെ പിടികൂടിയത്.

Also Read: മുട്ടില്‍ മരംമുറി വിവാദം ചര്‍ച്ച ചെയ്യാതെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.