പത്തനംതിട്ട: പത്താം ക്ലാസ് വിദ്യാർഥികൾക്ക് അടക്കം ലഹരി മരുന്ന് കലർത്തിയ ബീഡി നൽകിയ ട്യൂഷൻ അധ്യാപകൻ അറസ്റ്റിൽ. തിരുവല്ല കുറ്റൂർ വെള്ളംഞ്ചേരി തുണ്ടിയിൽ ടി.കെ. മഹേഷ് (38) ആണ് അറസ്റ്റിലായത്. ഇയാളുടെ വീട്ടിൽ ട്യൂഷൻ പഠിക്കാൻ എത്തിയിരുന്ന വിദ്യാർഥികൾക്കാണ് ലഹരി ബീഡി നൽകിയിരുന്നത്. സ്റ്റഫ് എന്ന പേരിലുള്ള പൊടി ബീഡിയിൽ തെറുത്താണ് ഇയാൾ കുട്ടികൾക്ക് നൽകിയിരുന്നത്. ഇയാൾ നൽകിയ ബീഡി വലിച്ച രണ്ടു കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് കുട്ടികളുടെ വീട്ടുകാർ ഇയാൾക്കെതിരെ തിരുവല്ല പൊലീസിൽ പരാതി നൽകുകയായിരുന്നു.
വൈദ്യ പരിശോധനയ്ക്ക് ശേഷം പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് ഡിവൈഎസ്‌പി ടി. രാജപ്പൻ പറഞ്ഞു.