പത്തനംതിട്ട: ശക്തമായ കാറ്റിലും മഴയിലും റോഡരികിൽ നിന്നിരുന്ന മരം ഓടിക്കൊണ്ടിരുന്ന കാറിന്‍റെ മുകളിലേക്ക് മറിഞ്ഞു വീണു. കാർ യാത്രികൻ പരിക്കേൽക്കാതെ രക്ഷപെട്ടു. അഗ്നിശമന സേനയെത്തി മരം മുറിച്ചു നീക്കി. തിരുവല്ല - മല്ലപ്പള്ളി റോഡിൽ കിഴക്കൻ മുത്തൂർ ജംഗ്ഷന് സമീപം ഇന്നലെ വൈകിട്ട് നാല് മണിയോടെ ആയിരുന്നു അപകടം.
ആനിക്കാട് കയ്യാലത്ത് വീട്ടിൽ ടോം ജോർജിന്‍റെ കാറിന് മുകളിലേക്കാണ് മരം വീണത്. തുടർന്ന് തിരുവല്ലയിൽ നിന്നുള്ള അഗ്നിശമന സേനയെത്തി കാറിന് മുകളിൽ കിടന്നിരുന്ന മരം മുറിച്ചു നീക്കുകയായിരുന്നു. കാറിന് സാരമായ കേടുപാടുകൾ സംഭവിച്ചു. അപകടത്തെ തുടർന്ന് റോഡിൽ അര മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.