ETV Bharat / state

സ്റ്റേഷനറി കടയുടെ മറവില്‍ പുകയില വില്‍പന; രണ്ട് പേര്‍ പിടിയില്‍ - പത്തനംതിട്ട വാര്‍ത്തകള്‍

തമിഴ്നാട്ടില്‍നിന്നും സ്ഥിരമായി നിരോധിത പുകയില ഉല്‍പന്നങ്ങള്‍ വന്‍തോതില്‍ കടത്തിക്കൊണ്ടുവന്ന് വിറ്റുവരികയാണ് സംഘം

Tobacco products news  pathanamthitta latest news  പത്തനംതിട്ട വാര്‍ത്തകള്‍  പുകയില കച്ചവടം
സ്റ്റേഷനറി കടയുടെ മറവില്‍ പുകയില ഉല്‍പനങ്ങള്‍ വിറ്റു; രണ്ട് പേര്‍ പിടിയില്‍
author img

By

Published : May 22, 2020, 9:52 PM IST

പത്തനംതിട്ട: സ്റ്റേഷനറി കടയുടെ മറവില്‍ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ വിറ്റഴിച്ചതിന് രണ്ടു പേരെ അറസ്റ്റ് ചെയ്തു. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയത്. കോഴഞ്ചേരി ബസ് സ്റ്റാന്‍ഡിന് സമീപം കട നടത്തുന്ന ഉദയ സ്റ്റോഴ്‌സ് ഉടമ തമിഴ്‌നാട് സ്വദേശി ആറന്മുള കീഴുകര ഉദയാ സദനം വീട്ടില്‍ രാജ്കുമാര്‍ (47), ഇയാളുടെ കൂട്ടാളി കുറുന്താര്‍ പോരൂര്‍ പുത്തന്‍വീട്ടില്‍ സുബീഷ് (27)എന്നിവരാണ് നിരോധിത പുകയില ഉല്‍പന്നങ്ങള്‍ കാറില്‍ കടത്തിക്കൊണ്ടു വരവെ പൊലീസിന്‍റെ പിടിയിലായത്.

ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളുടെ മറവില്‍ കാറില്‍ ചെറുകിട കച്ചവടക്കാര്‍ക്ക് പുകയില ഉല്‍പന്നങ്ങള്‍ വില്‍പ്പന നടത്തി വരികയായിരുന്നു. ഏഴ് ലക്ഷത്തോളം വിലവരുന്ന 4500 ഓളം പാക്കറ്റുകള്‍ കാറില്‍ നിന്നും കണ്ടെടുത്തു. രണ്ട് ലക്ഷത്തി തൊണ്ണൂറായിരം രൂപയും കണ്ടെടുത്തു. തമിഴ്നാട്ടില്‍നിന്നും സ്ഥിരമായി നിരോധിത പുകയില ഉല്‍പന്നങ്ങള്‍ വന്‍തോതില്‍ കടത്തിക്കൊണ്ടുവന്ന് വിറ്റുവരികയാണ് സംഘം. പുകയില കടത്താന്‍ ഉപയോഗിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.