ETV Bharat / state

Tiger Cub Died : കട്ടച്ചിറയിലെ റോഡരികിൽ അവശ നിലയിൽ കാണപ്പെട്ട കടുവക്കുട്ടി ചത്തു

Tiger Cub Died in pathanamthitta : കടുവക്കുട്ടിക്ക് ഒന്നര വയസുണ്ടെന്നാണ് നിഗമനം

author img

By ETV Bharat Kerala Team

Published : Sep 28, 2023, 7:40 PM IST

Tiger found injured in pathanamthitta  Tiger found in pathanamthitta  റോഡരികിൽ കടുവ കുട്ടിയെ അവശ നിലയിൽ കണ്ടെത്തി  Tiger cub found Died in pathanamthitta  Tiger cub found Died  Tiger cub Died in pathanamthitta  റോഡരികിൽ അവശ നിലയിൽ കാണപ്പെട്ട കടുവ കുട്ടി ചത്തു  കടുവക്കുട്ടിയെ കണ്ടെത്തിയത് പരിക്കേറ്റ നിലയിൽ  കട്ടച്ചിറയിലെ റോഡരികിൽ കാണപ്പെട്ട കടുവ ചത്തു  കാട്ടാനയുടെ ആക്രമണത്തിൽ കടുവയ്ക്ക് പരിക്ക്
Tiger cub found Died
കട്ടച്ചിറയിലെ റോഡരികിൽ അവശ നിലയിൽ കാണപ്പെട്ട കടുവക്കുട്ടി ചത്തു

പത്തനംതിട്ട : കട്ടച്ചിറയിലെ റോഡരികിൽ അവശ നിലയിൽ കണ്ടെത്തിയ കടുവക്കുട്ടി ചത്തു. കാലില്‍ പഴക്കമുള്ള വ്രണവും തലയിലും ചെവികളിലും കഴുത്തിനുപിന്നിലും മുറിവുകളുമുണ്ടായിരുന്നു (Tiger cub Died).

ഭക്ഷണം കഴിക്കാൻ പോലും കഴിയാത്ത വിധം അവശനായിരുന്നു കടുവക്കുട്ടിയെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇന്ന് രാവിലെ പത്ര വിതരണത്തിന് പോയവരാണ് ചിറ്റാർ മണിയാർ കട്ടച്ചിറ റോഡരികിൽ കടുവക്കുട്ടിയെ അവശ നിലയിൽ കണ്ടെത്തിയത്. കാട്ടാനയുടെ ആക്രമണത്തിലായിരിക്കാം കടുവയ്ക്ക് പരിക്കേറ്റതെന്നായിരുന്നു നി​ഗമനം.

കടുവയ്ക്ക് ഒന്നര വയസ് പ്രായമുണ്ടെന്നാണ് കരുതുന്നത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കടുവയെ പത്തനംതിട്ട വെറ്ററിനറി ഹോസ്‌പിറ്റലിൽ എത്തിച്ചിരുന്നു. പോസ്‌റ്റ്‌മോർട്ടം നടപടികൾക്കായി കടുവയുടെ ജഡം കോന്നി ആനക്കൂട്ടിൽ എത്തിക്കും.

കടുവ കൂട്ടിലായി : അതേസമയം വയനാട്‌ പനവല്ലിയില്‍ നാട്ടുകാരുടെ ഉറക്കം കെടുത്തിയ കടുവ കൂട്ടിലായി. കഴിഞ്ഞ ഒന്നര മാസമായി ജനവാസ മേഖലയിലെത്തുന്ന കടുവയാണ് വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ അകപ്പെട്ടത് (Tiger Trapped In Panavalli). ആദണ്ഡക്കുന്ന് പള്ളിക്ക് സമീപം സ്ഥാപിച്ച കൂട്ടിലാണ് കടുവ അകപ്പെട്ടത്.

സെപ്‌റ്റംബര്‍ 26 ന് രാത്രി 8 മണിയോടെയാണ് സംഭവമുണ്ടായത്. പനവല്ലിയിൽ സ്ഥിരമായി എത്തുന്ന കടുവയെ മയക്കുവെടി വച്ച് പിടികൂടാനുള്ള ശ്രമങ്ങള്‍ നടത്തി വരുന്നതിനിടെയാണ് കടുവ കൂട്ടിലകപ്പെട്ടത്. 62 അംഗ ദൗത്യ സംഘമാണ് ഇതിനായി ചൊവ്വാഴ്‌ച വ്യാപക തെരച്ചില്‍ നടത്തിയത്.

വെറ്ററിനറി സർജൻ ഡോ.അജീഷ് മോഹൻദാസിന്‍റെ നേതൃത്വത്തിലുള്ള 20 അംഗ മയക്കുവെടി സംഘവും ബേഗൂർ റേഞ്ചർ കെ രാഗേഷിന്‍റെ നേതൃത്വത്തിലുള്ള 42 അംഗ വനപാലകരുമാണ്‌ സംഘത്തിലുണ്ടായിരുന്നത്.

എമ്മടി, സർവാണി, റസൽകുന്ന്, പുഴക്കര തുടങ്ങിയ വനാതിര്‍ത്തിയിലാണ് സംഘം തെരച്ചില്‍ നടത്തിയിരുന്നത്. അതേസമയം കടുവയേയോ അതിന്‍റെ കാല്‍പാടുകളോ പ്രദേശത്തുനിന്നും കണ്ടെത്തിയിരുന്നില്ല.

ഇതിനിടയിലാണ് കടുവ വനം വകുപ്പിന്‍റെ പിടിയിലാകുന്നത്. ജനവാസ മേഖലയില്‍ സ്ഥിരം എത്തിയിരുന്ന കടുവ നായകള്‍ അടക്കമുള്ള വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ചിരുന്നു. ആദിവാസി ദമ്പതികളുടെ വീട്ടിലേക്ക് കഴിഞ്ഞ ദിവസം കടുവ കയറി ചെന്നിരുന്നു. ഇതോടെയാണ് കടുവയെ പിടികൂടാന്‍ വനം വകുപ്പ് ശക്തമായ ശ്രമം നടത്തിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.