പത്തനംതിട്ട : വെള്ളം നിറഞ്ഞുകിടന്ന പുഞ്ചയിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാര്‍ഥി മുങ്ങി മരിച്ചു (Student drowned to Death). പന്തളം തുമ്പമൺ വിജയപുരം തടത്തില്‍ വീട്ടിൽ മധുസൂദനൻ - ഉഷ ദമ്പതികളുടെ മകന്‍ നവനീത് (17) ആണ് മരിച്ചത്. തുമ്പമണ്‍ നോര്‍ത്ത് ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ (Thumpaman North Govt: Higher Secondary School) വിദ്യാര്‍ഥിയാണ്. ബുധനാഴ്ച വൈകിട്ട് നാല് മണിയോടെ വിജയപുരം മാവര പുഞ്ചയിലായിരുന്നു സംഭവം.
Also Read: Kerala Covid Updates| സംസ്ഥാനത്ത് 6849 പേര്‍ക്ക് കൂടി കൊവിഡ്-19 ; 61 മരണം
വീടിന് സമീപത്തുള്ള മാവരപുഞ്ചയില്‍ മൂന്ന് കുട്ടുകാര്‍ക്കൊപ്പം കുളിക്കുന്നതിനിടെ നവനീത് മുങ്ങിപ്പോവുകയായിരുന്നു. പത്തനംതിട്ടയില്‍ നിന്ന് എത്തിയ അഗ്‌നിശമന സേനയും സ്കൂബ ടീമും ചേർന്നാണ് മൃതദേഹം കരക്കെടുത്തത്. മൃതദേഹം അടൂര്‍ ജനറൽ ആശുപത്രി മോര്‍ച്ചറിയില്‍. പന്തളം പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.