ETV Bharat / state

പത്തനംതിട്ടയില്‍ കൊവിഡിനെ ചെറുക്കാന്‍ ത്രിതല സംവിധാനം - Pathanamthitta

കൊവിഡ്‌ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ നിര്‍ദേശത്തിലുള്ള ത്രിതല സംവിധാനം ശക്തിപ്പെടുത്താന്‍ തീരുമാനം

പത്തനംതിട്ടയില്‍ കൊവിഡിന് ചെറുക്കാന്‍ ത്രിതല സംവിധാനം  Three-tier system to combat Kovid in Pathanamthitta  കൊവിഡ്‌ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍  പത്തനംതിട്ട  കൊവിഡ്‌ 19  Pathanamthitta  covid
പത്തനംതിട്ടയില്‍ കൊവിഡിന് ചെറുക്കാന്‍ ത്രിതല സംവിധാനം
author img

By

Published : Apr 11, 2020, 10:14 PM IST

പത്തനംതിട്ട: കൊവിഡ്‌ 19നെ പ്രതിരോധിക്കാന്‍ ത്രിതല സംവിധാനം ശക്തിപ്പെടുത്തുന്നതിന് ഏപ്രില്‍ 15നകം താലൂക്ക് അടിസ്ഥാനത്തില്‍ കൂടുതല്‍ മുറികള്‍ കണ്ടെത്താന്‍ തഹസില്‍ദാര്‍മാര്‍ക്ക് ജില്ലാ കലക്ടര്‍ പി.ബി നൂഹ് നിര്‍ദേശം നല്‍കി. പത്തനംതിട്ട കലക്ടറേറ്റില്‍ ചേര്‍ന്ന തഹസില്‍ദാര്‍മാരുടേയും ഉദ്യോഗസ്ഥരുടേയും യോഗത്തിലാണ് തീരുമാനം. കൊവിഡ് ഹോസ്‌പിറ്റല്‍, കൊവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്‍റെ് സെന്‍റര്‍, കൊവിഡ് കെയര്‍ സെന്‍റര്‍ എന്നിവ സജീകരിക്കുന്നതിനാണ് മുറികള്‍. വിദേശരാജ്യങ്ങളില്‍ നിന്ന് എത്തുന്നവരേയും മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവരേയും പ്രത്യേകം നിരീക്ഷിക്കുന്നതിനാണ് കൊവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്‍റ് സെന്‍ററും കൊവിഡ് കെയര്‍ സെന്‍ററും സജ്ജമാക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട് നിലവില്‍ ശുചിമുറികളോട് കൂടിയ 2,500 മുറികളും അല്ലാതെയുള്ള 5,600 മുറികളും താലൂക്ക് തലത്തില്‍ തഹസിദാര്‍മാര്‍ കണ്ടെത്തി വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്. കൊവിഡ് കെയര്‍ സെന്‍ററിനായി താലൂക്ക് അടിസ്ഥാനത്തില്‍ 1000 മുറികള്‍ വരെ തയാറാക്കണം. ഈ മുറികളുടെ പ്രാഥമിക പരിശോധനയും വിവരശേഖരണവും പൂര്‍ത്തിയാക്കി. വിവരങ്ങളുടെ ഡിജിറ്റലൈസേഷന്‍ പ്രവര്‍ത്തനങ്ങളും നടക്കുന്നു. തഹസിദാര്‍മാര്‍ നല്‍കിയ മുറികളുടെ പട്ടികയില്‍ നിന്നും കൊവിഡ് കെയര്‍ സെന്‍റര്‍, ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്‍റ് സെന്‍റര്‍, കൊവിഡ് ഹോസ്‌പിറ്റല്‍ എന്നിങ്ങനെ ഓരോ കെട്ടിടവും പരിശോധിച്ച് തരംതിരിക്കും. സബ് കലക്ടര്‍ ഡോ.വിനയ്‌ഗോയല്‍, അടൂര്‍ ആര്‍.ഡി.ഒ പി.ടി എബ്രഹാം,റാന്നി തഹസില്‍ദാര്‍ സാജന്‍ വി.കുര്യാക്കോസ്, മല്ലപ്പള്ളി തഹസില്‍ദാര്‍ മധുസൂദനന്‍ നായര്‍, തിരുവല്ല തഹസില്‍ദാര്‍ ജോണ്‍ വര്‍ഗീസ്, കോഴഞ്ചേരി തഹസില്‍ദാര്‍ ഓമനക്കുട്ടന്‍, അടൂര്‍ തഹസില്‍ദാര്‍ നവീന്‍ബാബു, കോന്നി തഹസില്‍ദാര്‍ ശ്രീകുമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.