പത്തനംതിട്ട: ജില്ലയിലെ എആർ ക്യാമ്പില്‍ നടത്തിയ ആന്‍റിബോഡി ടെസ്റ്റില്‍ മൂന്ന് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 132 പേരിലാണ് പരിശോധന നടത്തിയത്. ഡിവൈഎസ്‌പി ഉൾപ്പടെ സി ബ്രാഞ്ച് ഉദ്യോഗസ്ഥർ ക്വാറന്‍റൈനിൽ പ്രവേശിച്ചിരിക്കുകയാണ്. ഓഫിസും താല്‍ക്കാലികമായി അടച്ചു. ഡിവൈഎസ്‌പിയുടെ ചുമതല നാർക്കോട്ടിക് സെൽ ഡിവൈഎസ്‌പി ആർ. പ്രദീപ് കുമാറിന് നൽകിയതായും ജില്ലാ പൊലീസ് മേധാവി പറഞ്ഞു. പത്തനംതിട്ട സി ബ്രാഞ്ച് ഡ്രൈവർക്ക് രോഗബാധ ഉണ്ടായതിനെ തുടർന്നാണ് പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉള്ളവർക്ക് ജില്ലാ പൊലീസ് ആസ്ഥാനത്ത് പരിശോധന നടത്തിയത്.
പത്തനംതിട്ട എആർ ക്യാമ്പില്‍ മൂന്ന് പേര്‍ക്ക് കൊവിഡ് - കൊവിഡ് വാര്‍ത്തകള്‍
പത്തനംതിട്ട സി ബ്രാഞ്ച് ഡ്രൈവർക്ക് രോഗബാധ ഉണ്ടായതിനെ തുടർന്നാണ് പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉള്ളവർക്ക് ജില്ലാ പൊലീസ് ആസ്ഥാനത്ത് പരിശോധന നടത്തിയത്.