ETV Bharat / state

തിരുവാഭരണപാതയിലെ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്ന് ജില്ലാ കലക്‌ടര്‍ - pathanamthitta illegal encroachment news

ജൂലൈ പകുതിയോടെ പാതയിലെ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ പഞ്ചായത്തുകള്‍ക്ക് ജില്ല കലക്‌ടര്‍ നിര്‍ദേശം നല്‍കി.

തിരുവാഭരണപാത പുതിയ വാര്‍ത്ത  അനധികൃത കയ്യേറ്റം തിരുവാഭരണപാത  അനധികൃത കയ്യേറ്റം പത്തനംതിട്ട കലക്‌ടര്‍ വാര്‍ത്ത  പത്തനംതിട്ട അനധികൃത കയ്യേറ്റം വാര്‍ത്ത  thiruvabharanapatha illegal encroachment  thiruvabharanapatha illegal encroachment news  pathanamthitta illegal encroachment news  pathanamthitta district collector news
തിരുവാഭരണപാതയിലെ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്ന് ജില്ല കലക്‌ടര്‍
author img

By

Published : Jul 2, 2021, 7:18 PM IST

പത്തനംതിട്ട: ഈ മാസം പതിനഞ്ചിനകം തിരുവാഭരണപാതയിലെ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന്‍റെ നടപടികള്‍ അതത് ഗ്രാമപഞ്ചായത്തുകള്‍ പൂര്‍ത്തിയാക്കണമെന്ന് ജില്ല കലക്‌ടര്‍ ഡോ നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി നിര്‍ദേശിച്ചു. തിരുവാഭരണപാതയിലെ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നത് സംബന്ധിച്ച നടപടികളുടെ പുരോഗതി വിലയിരുത്തുന്നതിനായി ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തിലാണ് ജില്ല കലക്‌ടര്‍ ഇക്കാര്യം നിര്‍ദേശിച്ചത്.

അനധികൃത കയ്യേറ്റവുമായി ബന്ധപ്പെട്ട് അയിരൂര്‍ പഞ്ചായത്തില്‍ 20 കേസുകളാണുള്ളത്. ഇതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികളുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കലക്‌ടര്‍ നിര്‍ദേശം നല്‍കി. ചെറുകോല്‍ പഞ്ചായത്തില്‍ 16 കേസുകളാണുള്ളത്. അവയെല്ലാം ഒഴിപ്പിച്ചിട്ടുണ്ടെന്ന് കലക്‌ടര്‍ അറിയിച്ചു.

Also read: ഇടുക്കി ചിന്നക്കനാലില്‍ റവന്യൂ ഭൂമി കയ്യേറാന്‍ ശ്രമം

കയ്യേറ്റം ഒഴിപ്പിച്ച സ്ഥലങ്ങളില്‍ നില്‍ക്കുന്ന ആദായ വൃക്ഷങ്ങള്‍ പഞ്ചായത്തിന് ലേലം ചെയ്യാം. വൃത്തിയാക്കേണ്ട സ്ഥലങ്ങള്‍ ഗ്രാമപഞ്ചായത്ത് വൃത്തിയാക്കണമെന്നും കലക്‌ടര്‍ പറഞ്ഞു. റാന്നിയിലെ 35 കയ്യേറ്റങ്ങളും ഒഴിപ്പിക്കുന്നതിനുള്ള നടപടികള്‍ തിരുവല്ല ആര്‍ഡിഒയുടെ മേല്‍നോട്ടത്തില്‍ സ്വീകരിക്കണം. ഒഴിപ്പിക്കാന്‍ സാധിക്കാത്തവരുടെ കാരണവും റിപ്പോര്‍ട്ട് ചെയ്യണം.

വടശ്ശേരിക്കര പഞ്ചായത്തില്‍ റിപ്പോര്‍ട്ട് ചെയ്‌ത 44 കേസുകളും ഉടന്‍ ഒഴിപ്പിക്കണമെന്നും ആവശ്യം വന്നാല്‍ പോലീസ് സഹായം തേടാമെന്നും കലക്‌ടര്‍ വ്യക്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.