പത്തനംതിട്ട: കവിയൂർ എൻ.എസ്.എസ്. ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന മോഷണ കേസിലെ പ്രതിയെ കണ്ണൂരിലെ വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്തു. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലായി നടന്ന ഒട്ടനവധി മോഷണ കേസുകളിൽ പ്രതിയായ കണ്ണൂർ തെക്കുംമ്പാട്ട് പി പി ഹൗസിൽ നസീർ ( 32 ) ആണ് പിടിയിലായത്. ഇക്കഴിഞ്ഞ 12നാണ് ഇയാൾ സ്കൂളിൽ മോഷണം നടത്തിയത്. മറ്റൊരു മോഷണക്കേസിൽ പിടിയിലായി മാവേലിക്കര സബ് ജയിലിൽ റിമാൻഡിലായിരുന്ന നസീർ ഈ മാസം 10നാണ് ജാമ്യത്തിൽ ഇറങ്ങിയത്. സ്കൂളിൽ നിന്ന് 3,500 രൂപയും സിസിടിവിയുടെ ഹാർഡ് ഡിസ്ക്കുകളും ഇയാൾ കവർന്നിരുന്നു. സ്കൂൾ പരിസരത്ത് സ്ഥാപിച്ചിരുന്ന സിസിടിവികള്‍ അടിച്ചു തകർക്കുകയും ചെയ്തു. സംഭവത്തെ തുടർന്ന് വിരലടയാള വിദഗ്‌ധർ അടക്കമുള്ളവർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിരുന്നു. ഈ തെളിവുകളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തെ തുടർന്നായിരുന്നു അറസ്റ്റ്.
അന്തര്‍ജില്ലാ മോഷ്‌ടാവ് പിടിയില്‍ - പത്തനംതിട്ട വാര്‍ത്തകള്‍
കണ്ണൂർ തെക്കുംമ്പാട്ട് പി പി ഹൗസിൽ നസീർ ( 32 ) ആണ് കണ്ണൂരില്‍ പിടിയിലായത്