പത്തനംതിട്ട: അടൂർ കിളിവയലിന് സമീപം എം.സി റോഡിൽ പൊലീസ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് നാല് പേർക്ക് പരിക്ക്. അബ്ക്കാരി കേസിലെ പ്രതികളുമായി വന്ന ജീപ്പാണ് മറിഞ്ഞത്. പ്രതികൾക്കും പൊലീസുകാർക്കും പരിക്കേറ്റു. അടൂർ ഡിറ്റൻഷൻ സെൻ്ററിൽ പാർപ്പിച്ചിരുന്ന പ്രതികളായ പുത്തൻപീടികയിൽ ജോൺമാത്യു, അജിഭവനിൽ ഷിജി മാമൻ എന്നിവരെ കോടതിയിൽ ഹാജരാക്കാൻ ഏനാത്ത് സ്റ്റേഷനിലേക്ക് എത്തിക്കവെയാണ് അപകടം. ഏനാത്ത് പൊലീസ് സ്റ്റേഷനിലെ സി.പി.ഒ മാരായ ശ്യാം, സന്തോഷ് എന്നിവരാണ് പരിക്കേറ്റ പൊലീസുകാർ. പരിക്കേറ്റവരെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അബ്ക്കാരി കേസിലെ പ്രതികളുമായി വന്ന പൊലീസ് ജീപ്പ് മറിഞ്ഞു; നാല് പേർക്ക് പരിക്ക് - പൊലീസ് ജീപ്പ് മറിഞ്ഞു
രാവിലെ 11 മണിയോടെ പ്രതികളെ ഏനാത്ത് പൊലീസ് സ്റ്റേഷനിലേക്ക് എത്തിക്കവെയാണ് അപകടം.