പത്തനംതിട്ട: അബുദാബിയില്‍ നിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ പത്തനംതിട്ട ജില്ലക്കാരായ നാലു പേരെ റാന്നി താലൂക്കിലെ റാന്നി ഗേറ്റ് റസ്റ്റൊറന്‍റില്‍ നിരീക്ഷത്തിലാക്കി. രണ്ട് പുരുഷന്മാരും, രണ്ട് സ്ത്രീകളും ഉൾപ്പടെ നാല് പേരെയാണ് നിരീക്ഷണത്തിലാക്കിയത്. കെ.എസ്.ആര്‍.ടി.സി ബസിലാണ് കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ളരെ ക്വാറന്‍റൈൻ കേന്ദ്രത്തിലെത്തിച്ചത്.
കോട്ടയം ജില്ലയിൽ ഉള്ളവരെ ഇറക്കിയ ശേഷം പുലര്‍ച്ചെ 4.53ന് വാഹനം പത്തനംതിട്ട സെൻറ് പീറ്റേഴ്സ് ജംഗ്ഷനിലെത്തി. ജംഗ്ഷനിൽ ജില്ലാ കളക്ടർ പി.ബി നൂഹ് പ്രവാസികളെ സന്ദര്‍ശിച്ചു. റാന്നി ഡെപ്യൂട്ടി തഹസിൽദാർ എം.കെ.അജികുമാർ, പഴവങ്ങാടി വില്ലേജ് ഓഫീസർ ആർ സന്തോഷ് കുമാർ, റാന്നി താലൂക്ക് ആശുപത്രി ആർ.എം.ഒ വൈശാഖ് വി.ആർ എന്നിവര്‍ ചേര്‍ന്ന് പ്രവാസികളെ സ്വീകരിച്ചു. രണ്ട് പുരുഷന്മാരും, രണ്ട് സ്ത്രീകളും ഉൾപ്പടെ നാല് പേരെയാണ് നിരീക്ഷണ കേന്ദ്രത്തില്‍ എത്തിച്ചത്.