ETV Bharat / state

മാരാമണ്‍ കോണ്‍വെന്‍ഷൻ; ക്രമീകരണങ്ങള്‍ വിലയിരുത്തി

കണ്‍വെന്‍ഷന്‍ നഗറിലെ പാര്‍ക്കിങ്, ക്രമസമാധാനപാലനം, ഗതാഗത നിയന്ത്രണം എന്നിവയ്ക്കുള്ള നടപടികള്‍ പൊലീസ് സ്വീകരിക്കും

മാരാമണ്‍ കോണ്‍വെന്‍ഷൻ  പത്തനംതിട്ട  പി.ബി.നൂഹ്  മൂഴിയാര്‍ കെ.എസ്.ഇ.ബി ജനറേഷന്‍  maramon convention  p.b noorh  pathanamthitta  moozhiyar
മാരാമണ്‍ കോണ്‍വെന്‍ഷൻ ; ക്രമീകരണങ്ങള്‍ വിലയിരുത്താനായി ജില്ലാ കലക്ടര്‍ യോഗം വിളിച്ചു
author img

By

Published : Jan 20, 2020, 10:07 PM IST

പത്തനംതിട്ട: മാരാമണ്‍ കോണ്‍വെന്‍ഷനോട് അനുബന്ധിച്ച് വിവിധ വകുപ്പുകള്‍ ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലാ കലക്ടര്‍ പി.ബി.നൂഹിന്‍റെ അധ്യക്ഷതയില്‍ കലക്ടറുടെ ചേംബറില്‍ യോഗം ചേര്‍ന്നു. ഫെബ്രുവരി ഒന്‍പതു മുതല്‍ 16 വരെയാണ് മാരാമണ്‍ കോണ്‍വെന്‍ഷൻ നടക്കുന്നത്. കണ്‍വെന്‍ഷന്‍ കാലയളവില്‍ പമ്പ നദിയിലെ ജലവിതാനം ക്രമീകരിക്കണമെന്ന് മൂഴിയാര്‍ കെ.എസ്.ഇ.ബി ജനറേഷന്‍ സര്‍ക്കിളിന് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. കണ്‍വെന്‍ഷന്‍ നഗറിലും സമീപ പ്രദേശങ്ങളിലും കെ.എസ്.ഇ.ബി വിഭാഗം വൈദ്യുതി വിതരണവും ഉറപ്പാക്കും. തകരാറിലായ തെരുവുവിളക്കുകള്‍ ഗ്രാമപഞ്ചായത്തിന്‍റെ സഹായത്തോടെ നന്നാക്കുന്നതിനുള്ള നടപടി സ്വീകരിക്കുകയും ചെയ്യും.

പത്തനംതിട്ട, ചെങ്ങന്നൂര്‍, പന്തളം, കൊട്ടാരക്കര, തിരുവല്ല, അടൂര്‍ എന്നീ കെ.എസ്.ആര്‍.ടി.സി സ്റ്റേഷനുകളില്‍ നിന്നും ആവശ്യാനുസരണം ബസ് സര്‍വീസുകള്‍ നടത്തും. കൂടാതെ താല്‍കാലിക ബസ് സ്റ്റേഷന്‍ പ്രവര്‍ത്തിപ്പിക്കും. കണ്‍വെന്‍ഷന്‍ കാലയളവില്‍ യാചക നിരോധനം ഏര്‍പ്പെടുത്താനുള്ള ക്രമീകരണങ്ങള്‍ ഒരുക്കും. താല്‍ക്കാലിക ശുചിമുറികള്‍ സ്ഥാപിക്കും. മുന്‍ വര്‍ഷങ്ങളിലേതുപോലെ അഗ്നിശമനസേനയുടെ സേവനം ഉറപ്പുവരുത്തും. കണ്‍വെന്‍ഷന്‍ നഗറിലെ പാര്‍ക്കിങ്, ക്രമസമാധാനപാലനം, ഗതാഗത നിയന്ത്രണം എന്നിവയ്ക്കുള്ള നടപടികള്‍ പൊലീസ് സ്വീകരിക്കും.

കണ്‍വെന്‍ഷന്‍ നഗറിലും പരിസര പ്രദേശങ്ങളിലും വ്യാജ മദ്യ വിൽപന, നിരോധിത ലഹരി വസ്തുക്കളുടെ വില്പന എന്നിവ തടയുന്നതിനുള്ള നടപടികള്‍ എക്‌സൈസ് സ്വീകരിക്കും. മാരാമണ്‍ കണ്‍വെന്‍ഷനോടനുബന്ധിച്ച് പമ്പ നദിയില്‍ ഉണ്ടാകുന്ന മാലിന്യം നിർമാര്‍ജനം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ബി.എസ്.എന്‍.എല്‍ മൊബൈല്‍ സൈറ്റിനായുള്ള ക്രമീകരണവും മാരാമണ്‍ കണ്‍വെന്‍ഷന്‍ഷനില്‍ ഒരുക്കുവാന്‍ യോഗത്തില്‍ തീരുമാനമായി. ദുരന്തനിവാരണ ഡെപ്യൂട്ടി കലക്ടര്‍ ആര്‍.ബീനാ റാണി, വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.

Intro:Body:ഫെബ്രുവരി ഒന്‍പതു മുതല്‍ 16 വരെ നടക്കുന്ന മാരാമണ്‍ കോണ്‍വന്‍ഷനോട് അനുബന്ധിച്ചു വിവിധ വകുപ്പുകള്‍ ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടര്‍ പി.ബി.നൂഹിന്റെ അധ്യക്ഷതയില്‍ ജില്ലാ കളക്ടറുടെ  ചേംബറില്‍ യോഗം ചേര്‍ന്നു. 
കണ്‍വന്‍ഷന്‍ കാലയളവില്‍ പമ്പ നദിയിലെ ജല വിതാനം ക്രമീകരിക്കണമെന്ന് മൂഴിയാര്‍ കെ.എസ്.ഇ.ബി ജനറേഷന്‍ സര്‍ക്കിളിന് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. കണ്‍വന്‍ഷന്‍ നഗറിലും സമീപ പ്രദേശങ്ങളിലും കെ.എസ്.ഇ.ബി വിഭാഗം വൈദ്യുതി വിതരണം ഉറപ്പാക്കും. തകരാറിലായ തെരുവുവിളക്കുകള്‍ ഗ്രാമപഞ്ചായത്തിന്റെ സഹായത്തോടെ നന്നാക്കുന്നതിനുള്ള നടപടി സ്വീകരിക്കുകയും ചെയ്യും. പമ്പ ഇറിഗേഷന്‍ വിഭാഗം മണിയാര്‍ ഡാമില്‍ നിന്നുമുള്ള ജലനിര്‍ഗമനം നിയന്ത്രിക്കണം. കണ്‍വെന്‍ഷന്‍ നഗറിലെ താത്ക്കാലിക പാലത്തിന്റെ സുരക്ഷ പരിശോധിച്ച് നദിയിലെ ജലനിരപ്പ് ആവശ്യമെന്ന പക്ഷം ക്രമീകരിക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു.

പത്തനംതിട്ട, ചെങ്ങന്നൂര്‍, പന്തളം, കൊട്ടാരക്കര, തിരുവല്ല, അടൂര്‍ എന്നീ കെ.എസ്.ആര്‍.ടി.സി സ്റ്റേഷനുകളില്‍ നിന്നും ആവശ്യാനുസരണം ബസ് സര്‍വീസുകള്‍ നടത്തും. കൂടാതെ താല്‍ക്കാലിക ബസ് സ്റ്റേഷന്‍ പ്രവര്‍ത്തിപ്പിക്കും.   കണ്‍വന്‍ഷന്‍ കാലയളവില്‍ യാചക നിരോധനം ഏര്‍പ്പെടുത്താനുള്ള ക്രമീകരണങ്ങള്‍ ഒരുക്കും. താല്‍ക്കാലിക ശുചിമുറികള്‍ സ്ഥാപിക്കും.
മുന്‍വര്‍ഷങ്ങളിലേതുപോലെ അഗ്നിശമനസേനയുടെ സേവനം ഉറപ്പുവരുത്തും. കണ്‍വന്‍ഷന്‍ നഗറിലെ പാര്‍ക്കിംഗ്, ക്രമസമാധാനപാലനം, ഗതാഗത നിയന്ത്രണം എന്നിവയ്ക്കുള്ള നടപടികള്‍ പോലീസ് സ്വീകരിക്കും. കണ്‍വന്‍ഷന്‍ നഗറിലും പരിസര പ്രദേശങ്ങളിലും വ്യാജമദ്യ വില്പന, നിരോധിത ലഹരി വസ്തുക്കളുടെ വില്പന എന്നിവ തടയുന്നതിനുള്ള നടപടികള്‍ എക്‌സൈസ് സ്വീകരിക്കും.

മാരാമണ്‍ കണ്‍വെന്‍ഷനോടനുബന്ധിച്ചു പമ്പ നദിയില്‍ ഉണ്ടാകുന്ന മാലിന്യം നിമാര്‍ജനം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ബി.എസ്.എന്‍.എല്‍ മൊബൈല്‍ സൈറ്റിനായുള്ള ക്രമീകരണവും മാരാമണ്‍ കണ്‍വെന്‍ഷന്‍ഷനില്‍ ഒരുക്കുവാന്‍ യോഗത്തില്‍  തീരുമാനമായി. ദുരന്തനിവാരണ ഡെപ്യൂട്ടി കളക്ടര്‍ ആര്‍.ബീനാ റാണി, വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.