പത്തനംതിട്ട: മലങ്കര മാര്‍ത്തോമാ സുറിയാനി സഭയുടെ പരമാധ്യക്ഷനായിരുന്ന പത്മഭൂഷന്‍ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമാ വലിയ മെത്രാപ്പൊലീത്തയുടെ കബറടക്ക ശുശ്രൂഷ വ്യാഴാഴ്ച നടക്കും. സഭാ ആസ്ഥാനത്തുള്ള ഡോ. അലക്സാണ്ടര്‍ മാര്‍ത്തോമാ ഓഡിറ്റോറിയത്തില്‍ രാവിലെ എട്ടിനാണ് ചടങ്ങുകള്‍ നടക്കുക.
read more: വലിയ മെത്രോപ്പൊലീത്തയുടെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രധാന മന്ത്രി
കബറടക്ക ശുശ്രൂഷയുടെ തുടർ ചടങ്ങുകൾ വൈകിട്ട് മൂന്നിന് ഡോ. അലക്സാണ്ടര്‍ മാര്‍ത്തോമാ ഓഡിറ്റോറിയത്തില്‍ ആരംഭിക്കും. തുടര്‍ന്ന് സംസ്കാരം തിരുവല്ല സെന്‍റ് തോമസ് മാര്‍ത്തോമാ പള്ളിക്ക് സമീപമുള്ള ബിഷപ്പുമാര്‍ക്കായുള്ള പ്രത്യേക സെമിത്തേരിയിലെ കബറില്‍ നടക്കും. സഭാധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമാ മെത്രാപ്പൊലീത്ത മുഖ്യകാര്‍മ്മികത്വം വഹിക്കും. മറ്റ് ബിഷപ്പുമാര്‍ സഹകാര്‍മ്മികത്വം വഹിക്കും. കൊവിഡ്-19 പ്രോട്ടോക്കോള്‍ പ്രകാരമാണ് ശുശ്രൂഷ നടക്കുന്നത്.
read more: 'മാർ ക്രിസോസ്റ്റം മാനുഷികത നിറഞ്ഞ സഭാ ശ്രേഷ്ഠന്‍'; അനുസ്മരിച്ച് കർദിനാൾ ജോർജ് ആലഞ്ചേരി
ബുധനാഴ്ച നടന്ന ശുശ്രൂഷകള്‍ക്ക് സഭാധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമാ മെത്രാപ്പൊലീത്ത മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഡോ. യുയാക്കിം മാര്‍ കൂറിലോസ്, ജോസഫ് മാര്‍ ബര്‍ന്നബാസ്, തോമസ് മാര്‍ തിമൊഥെയോസ്, ഡോ. ഏബ്രഹാം മാര്‍ പൗലോസ്, ഡോ. ഗ്രിഗോറിയോസ് മാര്‍ സ്തേഫാനോസ്, ഡോ. തോമസ് മാര്‍ തീത്തോസ് എന്നിവര്‍ നേതൃത്വം നല്‍കി.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എംപി.മാരായ ആന്‍റോ ആന്‍റണി, എന്‍. കെ. പ്രേമചന്ദ്രന്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍, അടൂര്‍ പ്രകാശ്, എ. എം. ആരിഫ്, സംവിധായകന്‍ ബ്ലെസി, സ്വാമി വിദ്യാനന്ദ തുടങ്ങി നിരവധി പേര്‍ അന്ത്യോപചാരം അര്‍പ്പിച്ചു.