ETV Bharat / state

ജില്ലയിലേക്ക് തിരിച്ചെത്തുന്നവരെ ഐസൊലേറ്റ് ചെയ്യുന്നതിന്‍റെ ഒന്നാം ഘട്ടം പൂർത്തിയായി - covid centre

കൊവിഡ് കെയര്‍ സെന്‍റര്‍ കൊവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്‍റ് സെന്‍റര്‍ എന്നിങ്ങനെ രണ്ട് രീതിയിലാണ് ഇവരെ ഐസൊലേറ്റ് ചെയ്യുക

പത്തനംതിട്ട  കൊവിഡ്  കൊറോണ വൈറസ്  പത്തനംതിട്ടയിലെ കൊവിഡ് സെന്‍റർ  കൊവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്‍റ് സെന്‍റർ  പി.ബി.നൂഹ്  P.B Nooh  corona virus  covidd in pathanamthitta  covid centre  covid treatment centre
ജില്ലയിലേക്ക് തിരിച്ചെത്തുന്നവരെ ഐസൊലേറ്റ് ചെയ്യുന്നതിന്‍റെ ഒന്നാം ഘട്ടം പൂർത്തിയായി
author img

By

Published : Apr 29, 2020, 7:58 PM IST

പത്തനംതിട്ട: വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും പത്തനംതിട്ട ജില്ലയിലെത്തുന്നവരെ ഐസൊലേറ്റ് ചെയ്യുന്നതിനായി ഒരുക്കുന്ന സംവിധാനങ്ങളുടെ ഒന്നാംഘട്ടം പൂര്‍ത്തിയായെന്ന് ജില്ലാ കലക്‌ടര്‍ പി.ബി നൂഹ് പറഞ്ഞു. കൊവിഡ് കെയര്‍ സെന്‍റര്‍, കൊവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്‍റ് സെന്‍റർ എന്നിങ്ങനെ രണ്ടുതരം സെന്‍ററുകളാണ് ഇതിനായി ഒരുക്കുന്നതെന്നും ആദ്യഘട്ടത്തില്‍ ജില്ലയിലെ ആറു താലൂക്കുകളിലായി 110 കൊവിഡ് കെയര്‍ സെന്‍ററുകളാണ് പ്രവര്‍ത്തിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

2133 അറ്റാച്ച്ഡ് മുറികളില്‍ 4261 കിടക്കകളും 1298 നോണ്‍ അറ്റാച്ച്ഡ് മുറികളില്‍ 3183 കിടക്കകളും ഉള്‍പ്പെടെ ആകെ 7444 കിടക്കകള്‍ 110 സെന്‍ററുകളിലായി ആദ്യഘട്ടത്തില്‍ തയ്യാറായിട്ടുണ്ട്. 2431 മുറികള്‍ പുരുഷന്മാര്‍ക്കും 1000 മുറികള്‍ സ്ത്രീകള്‍ക്കുമാണ് മാറ്റിവച്ചിരിക്കുന്നത്. കോഴഞ്ചേരി താലൂക്കില്‍ 28 സെന്‍ററുകളാണുള്ളത്. 430 അറ്റാച്ച്ഡ് മുറികളിലായി 899 കിടക്കകളും 269 നോണ്‍ അറ്റാച്ച്ഡ് മുറികളിലായി 655 കിടക്കകളും ഒരുക്കാൻ സാധിക്കും. അടൂര്‍ താലൂക്കില്‍ 24 സെന്‍ററുകളിലായി 510 അറ്റാച്ച്ഡ് മുറികളിലായി 875 കിടക്കകളും 88 നോണ്‍ അറ്റാച്ച്ഡ് മുറികളിലായി 273 കിടക്കകളും ഒരുക്കാനാകും. 875 അറ്റാച്ച്ഡ് മുറികളിലായി 1888 കിടക്കകളും 559 നോണ്‍ അറ്റാച്ച്ഡ് മുറികളിലായി 1431 കിടക്കകളുമാണ് 33 സെന്‍ററുകളിലായി തിരുവല്ല താലൂക്കില്‍ ഒരുക്കുന്നത്.

കോന്നി താലൂക്കില്‍ ഒമ്പത് സെന്‍ററുകളിൽ 163 അറ്റാച്ച്ഡ് മുറികളിലായി 300 കിടക്കകളും 26 നോണ്‍ അറ്റാച്ച്ഡ് മുറികളിലായി 112 കിടക്കകളും സജ്ജീകരിക്കാനാകും. റാന്നി താലൂക്കില്‍ 14 സെന്‍ററുകളാണ് ഉള്ളത്. 148 അറ്റാച്ച്ഡ് മുറികളിലായി 285 കിടക്കകളും, നോണ്‍ അറ്റാച്ച്ഡ് 252 മുറികളിലായി 761 കിടക്കകളുമാണ് ഒരുക്കുക. മല്ലപ്പള്ളി താലൂക്കില്‍ രണ്ടു സെന്‍ററുകളിൽ ഏഴ് അറ്റാച്ച്ഡ് മുറികളിലായി 14 കിടക്കകളും ഏഴ് നോണ്‍ അറ്റാച്ച്ഡ് മുറികളിലായി 48 കിടക്കകളും ഒരുക്കും.

കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്‍റ് സെന്‍ററുകള്‍ പ്രാഥമിക ഘട്ടത്തില്‍ ജില്ലയില്‍ ഏഴെണ്ണമാണ് പ്രവര്‍ത്തിക്കുക. ഇതിൽ 261 മുറികളിലായി 516 കിടക്കകള്‍ ഇടാന്‍ സാധിക്കും. പോസിറ്റീവ് ആയവരേയും, കൊവിഡ് രോഗബാധ സംശയിക്കുന്നവരേയും ചികിത്സിക്കുന്നതിനുള്ളതാണ് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്‍റ് സെന്‍ററുകള്‍.

സാരമായി കൊവിഡ് രോഗബാധയുള്ളവരെ ചികിത്സിക്കുന്നതിനുള്ള കൊവിഡ് ആശുപത്രികളായി പത്തനംതിട്ട ഗവ. ആശുപത്രിയും കോഴഞ്ചേരി ജില്ലാ ആശുപത്രിയും പ്രവര്‍ത്തിക്കുന്നുണ്ട്. രണ്ടാംഘട്ടത്തിനും മൂന്നാംഘട്ടത്തിനുമുള്ള റൂമുകള്‍ തയ്യാറാക്കുന്നതിനുള്ള നടപടികള്‍ ജില്ലയില്‍ പുരോഗമിക്കുകയാണെന്നും ഇതുവരെ ജില്ലയില്‍ 15,000ത്തോളം മുറികള്‍ കണ്ടെത്തിക്കഴിഞ്ഞിട്ടുണ്ടെന്നും ജില്ലാ കലക്ടര്‍ പി.ബി.നൂഹ് പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.