ETV Bharat / state

പത്തനംതിട്ടയിൽ നിയമലംഘകർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി

മേയ് നാല് മുതല്‍ ഒന്‍പതു വരെ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ പാലിക്കുന്നത് കര്‍ശനമായി നിരീക്ഷിക്കുമെന്നും, ലംഘനങ്ങള്‍ തടയുമെന്നും ജില്ലാ പൊലീസ് മേധാവി ആര്‍. നിശാന്തിനി അറിയിച്ചു.

The district police chief has said that stern action will be taken against violators in Pathanamthitta  The district police chief  പത്തനംതിട്ട  ജില്ലാ പൊലീസ് മേധാവി  നിയമലംഘകർ  കൊവിഡ് വാർത്തകൾ
നിയമലംഘകർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി
author img

By

Published : May 4, 2021, 12:21 AM IST

പത്തനംതിട്ട : കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ മേയ് നാല് മുതല്‍ ഒന്‍പതു വരെ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ പാലിക്കുന്നത് കര്‍ശനമായി നിരീക്ഷിക്കുമെന്നും, ലംഘനങ്ങള്‍ തടയുമെന്നും ജില്ലാ പൊലീസ് മേധാവി ആര്‍. നിശാന്തിനി അറിയിച്ചു. ശനി, ഞായര്‍ ദിവസങ്ങളില്‍ ഏര്‍പ്പെടുത്തിയതിന് തുല്യമായ കടുത്ത നിയന്ത്രണങ്ങളാവും നടപ്പാക്കുക. ലംഘകര്‍ക്കെതിരെ ദുരന്തണിവാരണ നിയമപ്രകാരം കേസെടുക്കും.

ജനജീവിതം കാര്യമായി തടസപ്പെടാതെ തന്നെ യാത്രകളും ആള്‍ക്കൂട്ടങ്ങളും ഒഴിവാക്കുക ലക്ഷ്യമാക്കി പ്രഖ്യാപിക്കപ്പെട്ട നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അനാവശ്യമായി ആരെയും വീടിനു പുറത്തിറങ്ങാന്‍ അനുവദിക്കില്ല. അടഞ്ഞ സ്ഥലങ്ങളില്‍ കൂട്ടം കൂടാന്‍ അനുവദിക്കില്ല. പൊതുഗതാഗതം തടസപ്പെടില്ല. അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണം. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാം. പരമാവധി ഡോര്‍ ഡെലിവറി വേണം. പച്ചക്കറി, മീന്‍ മാര്‍ക്കറ്റുകളില്‍ കച്ചവടക്കാര്‍ രണ്ടുമീറ്റര്‍ അകലം പാലിക്കണം. രണ്ടു മാസ്‌ക്കുകളും കഴിയുമെങ്കില്‍ കൈയുറകളും ധരിക്കണം.

അവശ്യസേവനങ്ങള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തന അനുമതിയുണ്ട്. വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനത്തിന് തടസമില്ല. വിവാഹ, സംസ്‌കാര ചടങ്ങുകള്‍ നിയന്ത്രണങ്ങള്‍ പാലിച്ചു നടത്താം. ഹോട്ടലുകള്‍ക്കും റസ്റ്ററന്‍റുകള്‍ക്കും ഹോം ഡെലിവറി മാത്രം. വീടുകളില്‍ എത്തിച്ചുള്ള മത്സ്യവില്പനയാവാം. തുണിക്കടകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍, ജുവലറികള്‍ തുടങ്ങിയവ തുറക്കില്ല. ഓട്ടോ, ടാക്‌സി, ചരക്കുവാഹനങ്ങള്‍ അത്യാവശ്യത്തിനു മാത്രം. ജോലിക്ക് പോകുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കണം.

ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷന്‍ അതിര്‍ത്തികളില്‍ സ്ഥാപിച്ചിട്ടുള്ള ചെക്കിങ് പോയിന്‍റുകളില്‍ പൊലീസ് ഉദ്യോഗസ്ഥരെ രണ്ട് ടേണുകളായി തിരിച്ച് ഡ്യൂട്ടിക്ക് നിയോഗിച്ചതായി ജില്ലാ പൊലീസ് മേധാവി അറിയിച്ചു. അതിര്‍ത്തികള്‍ കടന്നുവരുന്ന വാഹനങ്ങള്‍ കര്‍ശന പരിശോധനക്ക് പൊലീസ് വിധേയമാക്കും. മത്സ്യമാര്‍ക്കറ്റുകള്‍, ആളുകള്‍ കൂടുന്ന ഇടങ്ങള്‍, വ്യാപാരസ്ഥാപനങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം കര്‍ശന നിരീക്ഷണം ഉണ്ടാവും.

കൊവിഡ് വ്യാപനം നിയന്ത്രിക്കാനും, പ്രോട്ടോകോള്‍ ലംഘനങ്ങള്‍ കണ്ടെത്താനുമായി സ്‌പെഷ്യല്‍ സ്‌ക്വാഡുകളും, ക്വാറന്‍റൈൻ ലംഘകരെ കണ്ടത്തുന്നതിന് രൂപീകരിച്ച പ്രത്യേക സംഘങ്ങളും പ്രവര്‍ത്തിച്ചുവരുന്നു. കര്‍ശന പരിശോധനകള്‍ നടത്താന്‍ ഇവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലയിലെ പൊലീസ് സ്‌റ്റേഷനുകള്‍, എ ആര്‍ ക്യാമ്പ്, സ്‌പെഷ്യല്‍ യൂണിറ്റുകള്‍ എന്നിവടങ്ങളില്‍ നിന്നുള്ള പരമാവധി പൊലീസ് ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് നിയോഗിച്ചിരിക്കുകയാണ്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ കൈക്കൊള്ളും. ജില്ലയിലെ എല്ലാ താലൂക്കുകളിലും വിവിധ സ്‌ക്വാഡുകളുടെ പരിശോധന തുടര്‍ന്നുവരുന്നു.

ദീര്‍ഘദൂര ബസ്, ട്രെയിന്‍ യാത്രകള്‍ക്ക് തടസമുണ്ടാവില്ല. പൊതുഗതാഗതം, ചരക്കുനീക്കം, വിമാനത്താവളം റെയില്‍വേ സ്‌റ്റേഷന്‍ എന്നിവടങ്ങളിലേക്കുള്ള സ്വകാര്യവാഹനയാത്രകള്‍, ഓട്ടോ ടാക്‌സി സര്‍വീസുകള്‍ എന്നിവക്ക് അനുമതിയുണ്ട്. ആശുപത്രി യാത്ര അനുവദിക്കും, യാത്രാ രേഖകളോ ടിക്കറ്റോ കാണിക്കണം. ബാങ്ക് ഇടപാടുകള്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് ഒന്നു വരെ മാത്രം. ഇടപാടുകള്‍ ഇല്ലാതെ രണ്ടു വരെ തുടരാം. വലിയ ആരാധനാലയങ്ങളിലും 50 പേര്‍ മാത്രം. ചെറിയ ആരാധനാലയങ്ങളില്‍ അവയുടെ വലിപ്പം അനുസരിച്ച് 50 ല്‍ താഴെയായി പരിമിതപ്പെടുത്തണം. അകലം പാലിക്കാത്ത തരത്തില്‍ വിശ്വാസികള്‍ കടക്കുന്നില്ലെന്നു ഉറപ്പാക്കാന്‍ എസ് എച്ച് ഒമാര്‍ക്ക് നിര്‍ദേശം നല്‍കിയതായും ജില്ലാ പൊലീസ് മേധാവി പറഞ്ഞു. ആരാധനാലയങ്ങളുടെ ഭാരവാഹികളുമായി എസ് എച്ച് ഒമാര്‍ ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

ക്വാറന്‍റൈൻ ലംഘനം പൊലീസിനെ അറിയിക്കുകയും, കൊവിഡ് ബാധിതര്‍ക്കും, പ്രാഥമിക സമ്പര്‍ക്കത്തിലുള്ളവര്‍ക്കും ബോധവല്‍ക്കരണം നല്‍കുന്നതിനും ജനമൈത്രി ബീറ്റ് ഓഫീസര്‍മാരും, വോളന്‍റിയര്‍മാരും ചേര്‍ന്ന് പ്രവര്‍ത്തിക്കും. വീടുകളില്‍ ക്വാറന്‍റൈനില്‍ കഴിയുന്നവര്‍ക്ക് ബുദ്ധിമുട്ടുകള്‍ നേരിട്ടാല്‍ പൊലീസ് സ്‌റ്റേഷനുകളിലോ, കണ്‍ട്രോള്‍ റൂമുകളിലോ (ഫോണ്‍ നമ്പര്‍ 112) അറിയിക്കാം. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ വളരെ അത്യാവശ്യ കാര്യങ്ങളേ അനുവദിക്കൂ. ഈ മേഖലകളിലെ യാത്രകളും, കടകളുടെയും വ്യാപാരസ്ഥാപനങ്ങളുടെയും പ്രവര്‍ത്തനവും മറ്റും നിരീക്ഷിക്കാന്‍ എസ് എച്ച് ഒമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഇരുചക്ര വാഹനങ്ങളില്‍ ഒരാളെ മാത്രമേ അനുവദിക്കുകയുള്ളൂ. കുടുംബാംഗമാണെങ്കില്‍ ഒരാളെ കൂടി അനുവദിക്കും. മാര്‍ക്കറ്റുകളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പൊലീസ് നിരീക്ഷണം ശക്തമാക്കി. അതിതീവ്ര നിയന്ത്രണങ്ങള്‍ പൊതുജനങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും, കൊവിഡ് പ്രോട്ടോകോള്‍ നിബന്ധനകള്‍ അനുസരിക്കണമെന്നും, ലംഘനങ്ങള്‍ ഉണ്ടായാല്‍ ശക്തമായ നിയമനടപടികള്‍ തുടരുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.