പത്തനംതിട്ട: തിരുവല്ല നഗര മധ്യത്തിലെ കെട്ടിടത്തോട് ചേർന്ന ഷെഡിൽ മധ്യവയസ്കന്‍റെ മൃതദേഹം കണ്ടെത്തി. ഉറുമ്പരിച്ച് കമിഴ്ന്ന് കിടക്കുന്ന നിലയിലാണ് അമ്പത് വയസ് പ്രായം തോന്നിക്കുന്നയാളുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ഒരു ദിവസം പഴക്കം തോന്നിക്കും.
താലൂക്ക് ആശുപത്രി ജംഗ്‌ഷന് സമീപമുള്ള സർവ്വ ശിക്ഷാ അഭിയാൻ പ്രവർത്തിക്കുന്ന കെട്ടിടത്തിനോട് ചേർന്ന ഷെഡിലാണ് മൃതദേഹം കണ്ടെത്തിയത്. നഗരത്തിന്‍റെ വിവിധ ഇടങ്ങളിലായി അലഞ്ഞുതിരിഞ്ഞു നടക്കുന്ന ആളാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. മേൽ നടപടികൾക്ക് ശേഷം മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.