ETV Bharat / state

അഞ്ചൽക്കുറ്റി-ഐപ്പ് ജംഗ്ഷൻ റോഡ് വീണ്ടും തകർന്നു

റോഡിന്‍റെ തകർച്ചയും പതിവാകുന്ന വെള്ളക്കെട്ടും മൂലമുള്ള യാത്രാ ദുരിതം സംബന്ധിച്ച നിരന്തര പരാതികളെ തുടർന്നാണ് റോഡിൽ തറയോട് പാകുന്നതിനായി നഗരസഭ 12 ലക്ഷം രൂപ അനുവദിച്ചത്

അഞ്ചൽക്കുറ്റി-ഐപ്പ് ജംഗ്ഷൻ റോഡ് വീണ്ടും തകർന്നു  അഞ്ചൽക്കുറ്റി  ഐപ്പ് ജംഗ്ഷൻ റോഡ് വീണ്ടും തകർന്നു  പത്തനംതിട്ട  Anchalkutty  ipe junction  road collapsed
അഞ്ചൽക്കുറ്റി-ഐപ്പ് ജംഗ്ഷൻ റോഡ് വീണ്ടും തകർന്നു
author img

By

Published : Oct 13, 2020, 1:49 PM IST

പത്തനംതിട്ട: ലക്ഷങ്ങൾ ചെലവഴിച്ച് രണ്ട് മാസം മുമ്പ് പുനർ നിർമിച്ച റോഡ് തകർന്നു. തിരുവല്ല നഗരസഭ 32ആം വാർഡിൽ ഉൾപ്പെടുന്ന അഞ്ചൽക്കുറ്റി - ഐപ്പ് ജംഗ്ഷൻ റോഡാണ് തകർന്നത്. റോഡിന്‍റെ തകർച്ചയും പതിവാകുന്ന വെള്ളക്കെട്ടും മൂലമുള്ള യാത്രാ ദുരിതം സംബന്ധിച്ച നിരന്തര പരാതികളെ തുടർന്നാണ് റോഡിൽ തറയോട് പാകുന്നതിനായി നഗരസഭ 12 ലക്ഷം രൂപ അനുവദിച്ചത്. ഈ റോഡാണ് നിർമാണം പൂർത്തിയാക്കി രണ്ട് മാസങ്ങൾ പിന്നിടുമ്പോൾ വീണ്ടും തകർന്നത്.

ഭൂരിഭാഗം തറയോടുകളും റോഡിൽ നിന്നും ഇളകിമാറി പൊട്ടിയ നിലയിലാണ്. ഇളകിക്കിടക്കുന്ന തറയോടുകൾ ഇരു ചക്രവാഹന യാതക്കാർക്ക് അപകട ഭീഷണിയും ഉയർത്തുന്നുണ്ട്. റോഡിന്‍റെ തകർച്ച സംബന്ധിച്ചുയർന്ന പരാതികളെ തുടർന്ന് കഴിഞ്ഞ ആഴ്ച നഗരസഭാ എഞ്ചിനീയറിംഗ് വിഭാഗം നേരിട്ടെത്തി റോഡിൽ പരിശോധന നടത്തിയിരുന്നു. എഞ്ചിനീയറിംഗ് വിഭാഗം നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ നിർമാണത്തിൽ കറാറുകാരന്‍റെ ഭാഗത്ത് നിന്നും വീഴ്ച സംഭവിച്ചതായി ബോധ്യമായതായും അടിയന്തരമായി അറ്റകുറ്റപ്പണി നടത്താൻ കരാറുകാരന് നിർദേശം നൽകിയിട്ടുണ്ടെന്നും നഗരസഭാ സെക്രട്ടറി വി.സജി കുമാർ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.