ETV Bharat / state

തറയില്‍ ഫിനാന്‍സ് തട്ടിപ്പ്‌ കേസ്: സജി സാമിൻ്റെ വീട്ടില്‍ തെളിവെടുപ്പ് നടത്തി - ഫിനാന്‍സിൻ്റെ തകര്‍ച്ച

സജിയുടെയും ഭാര്യയുടെയും പേരിലുള്ള വിവിധ ബാങ്കുകളിലെ പാസ് ബുക്കുകളും പണമിടപാട് രേഖകളും തെളിവെടുപ്പിനിടെ കണ്ടെടുത്തു.

#pta fraud  തറയില്‍ ഫിനാന്‍സ് തട്ടിപ്പ്‌ കേസ്  സജി സാമിൻ്റെ വീട്  സജി സാമിൻ്റെ ഓമല്ലൂരിലെ വീട്  ഫിനാന്‍സിൻ്റെ തകര്‍ച്ച  തറയില്‍ ഫിനാന്‍സ് വാർത്ത
തറയില്‍ ഫിനാന്‍സ് തട്ടിപ്പ്‌ കേസ്: സജി സാമിൻ്റെ വീട്ടില്‍ തെളിവെടുപ്പ് നടത്തി
author img

By

Published : Jun 17, 2021, 10:36 PM IST

പത്തനംതിട്ട: തറയില്‍ ഫിനാന്‍സ് തട്ടിപ്പ്‌ കേസ് പ്രതി സജി സാമിൻ്റെ ഓമല്ലൂരിലെ വീട്ടില്‍ പൊലീസ് തെളിവെടുപ്പ് നടത്തി. വിവിധ ബാങ്കുകളിലുള്ള അക്കൗണ്ട് വിവരങ്ങളും പാസ് ബുക്കുകളും ഉൾപ്പെടെ പൊലീസ് ശേഖരിച്ചു. സജിയുടെയും ഭാര്യയുടെയും പേരിലുള്ള വിവിധ ബാങ്കുകളിലെ പാസ് ബുക്കുകളും പണമിടപാട് രേഖകളും കണ്ടെടുത്തിട്ടുണ്ട്.

ഒളിവിൽ കഴിഞ്ഞത് വീട്ടിൽ തന്നെയാണെന്നും സാവകാശം നൽകിയാൽ നിക്ഷേപകർക്ക് പണം തിരികെ നൽകമെന്നുമാണു സജി സാം മൊഴി നൽകിയിരിക്കുന്നത്. ഇതുവരെ മൂന്നു പൊലീസ് സ്റ്റേഷനുകളിലായി 60 ഓളം കേസുകളാണ് ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. 70 മുതൽ 100 കോടി രൂപ വരെ തട്ടിപ്പ് നടന്നതയാണ് പ്രഥമിക നിഗമനം. വിശദ അന്വേഷണത്തിൽ മാത്രമേ ഇതു സംബന്ധിച്ച് വ്യക്തത വരൂ എന്ന് പൊലീസ് അറിയിച്ചു.

ഫിനാന്‍സിൻ്റെ തകര്‍ച്ച തന്നെയും ബാധിച്ചെന്ന് മൊഴി

വീടും കാറും മാത്രമാണ് സമ്പാദ്യമായി ഉള്ളതെന്നും പോപ്പുലര്‍ ഫിനാന്‍സിൻ്റെ തകര്‍ച്ച തന്നെയും ബാധിച്ചെന്നുമാണ് പ്രതിയുടെ മൊഴി. പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പിന് പിന്നാലെ നിക്ഷേപകര്‍ വന്‍ തോതില്‍ പണം പിന്‍വലിച്ചതോടെ തകര്‍ച്ച തുടങ്ങി. സ്വര്‍ണ പണയത്തിൻ്റെ പലിശയായിരുന്നു നിക്ഷേപകര്‍ക്ക് നല്‍കിയിരുന്നത്. പണയം കുറഞ്ഞതോടെ നിക്ഷേപം എടുത്ത് പലിശ നല്‍കേണ്ടി വന്നതായും സജി പറഞ്ഞു.

വന്‍തുക നിക്ഷേപിച്ച ചിലര്‍ ബിഎംഡബ്ലു, ഇന്നോവ കാറുകള്‍ കൊണ്ടുപോയതായും പലയിടങ്ങളിലെ 52 സെൻ്റ് സ്ഥലം വിറ്റ് ചിലര്‍ക്ക് പണം നല്‍കിയെന്നും പൊലീസിൻ്റെ ചോദ്യം ചെയ്യലില്‍ സജി സാം പറഞ്ഞു. എന്നാല്‍ സ്ഥാപനം തകര്‍ച്ചയിലാണെന്ന് മനസിലാക്കി ഇയാൾ വസ്‌തു വകകൾ ബന്ധുകള്‍ക്കളുടെ പേരിലേക്ക് മാറ്റുകയോ വിൽപന നടത്തുകയോ ചെയ്തതായി നിക്ഷേപകര്‍ സംശയിക്കുന്നുണ്ട്.

നിക്ഷേപകർക്ക് പണം തിരികെ നൽകുന്നതിൽ വ്യക്തതയില്ല

പണം നിക്ഷേപകർക്ക് തിരികെ നൽകുമെന്ന് പ്രതി സജി സാം പറയുമ്പോഴും നിലവിൽ അതിനുള്ള ആസ്‌തി ഇയാൾക്കില്ലെന്നാണ് പ്രാഥമിക നിഗമനം. നിക്ഷേപകരിൽ നിന്നും സ്വീകരിച്ച കോടിക്കണക്കിനു രൂപ എവിടെ പോയി എന്നത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തിയാലേ കാര്യങ്ങൾക്ക് വ്യക്തത വരൂ.

തറയില്‍ ഫിനാന്‍സിൻ്റെ തുടക്കം

1992ലാണ് ഓമല്ലൂർ ആസ്ഥാനമാക്കി സജിയുടെ പിതാവ് തറയില്‍ ഫിനാന്‍സ്​ ആരംഭിക്കുന്നത്ത്. സ്ഥാപനത്തിന് സ്വര്‍ണപ്പണയ വായ്‌പകളില്‍ പണം കടംകൊടുക്കാനുള്ള ലൈസന്‍സ് മാത്രമാണുള്ളത്. ഇതി​ൻ്റെ മറവില്‍ പിന്നീട് നിക്ഷേപങ്ങള്‍ സ്വീകരിച്ചു തുടങ്ങി. ഇയാളു​ടെ മാതാപിതാക്കളായിരുന്നു പാര്‍ട്‌ണര്‍മാര്‍.

മാതാപിതാക്കളുടെ മരണശേഷം സജി സാം ഭാര്യയെകൂടി പാര്‍ട്‌ണര്‍ ആക്കുകയായിരുന്നു. വിവിധ സ്ഥലങ്ങളിൽ തുടര്‍ന്നാണ് ശാഖകള്‍ ആരംഭിച്ചത്. ഇതിന് ശേഷം ഓമല്ലൂരില്‍ പെട്രോൾ പമ്പും ആരംഭിച്ചു. പെട്രോൾ പമ്പിന് ലക്ഷങ്ങളുടെ കടബാധ്യത ഉള്ളതായും പമ്പ് സ്ഥിതി ചെയ്യുന്ന സ്ഥലം സഹോദര​ൻ്റെ പേരിലാണന്നും പറയുന്നു. തങ്ങളുടെ പണം തിരികെ ലഭിക്കുമോ എന്ന ആശങ്കയിലാണ് നൂറു കണക്കിന് വരുന്ന നിക്ഷേപകർ.

Read more: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്: ഉടമകൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.