ETV Bharat / state

Sabarimala Pilgrimage: തങ്ക അങ്കി ഘോഷയാത്ര നാളെ പുറപ്പെടും; വിവിധയിടങ്ങളില്‍ സ്വീകരണം - sabarimala pilgrimage latest

തങ്ക അങ്കിയും വഹിച്ചു കൊണ്ടുള്ള ഘോഷയാത്ര ബുധനാഴ്‌ച രാവിലെ ഏഴിന് ആറന്മുള ശ്രീപാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്നും പുറപ്പെടും.

തങ്ക അങ്കി ഘോഷയാത്ര നാളെ പുറപ്പെടും  തങ്ക അങ്കി രഥഘോഷയാത്ര സ്വീകരണം  ശബരിമല മണ്ഡല പൂജ  thanka anki procession to begin tomorrow  sabarimala pilgrimage latest  ആറന്മുള ക്ഷേത്രം തങ്ക അങ്കി
Sabarimala Pilgrimage: തങ്ക അങ്കി ഘോഷയാത്ര നാളെ പുറപ്പെടും; വിവിധയിടങ്ങളില്‍ സ്വീകരണം
author img

By

Published : Dec 21, 2021, 5:41 PM IST

പത്തനംതിട്ട: മണ്ഡല പൂജയ്ക്ക് ശബരിമല അയ്യപ്പസ്വാമിക്ക് ചാര്‍ത്താനുള്ള തങ്ക അങ്കിയും വഹിച്ചു കൊണ്ടുള്ള ഘോഷയാത്ര ബുധനാഴ്‌ച രാവിലെ ഏഴിന് ആറന്മുള ശ്രീപാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്നും പുറപ്പെടും. തങ്ക അങ്കി ചാര്‍ത്തിയുള്ള ദീപാരാധന ഡിസംബര്‍ 25നും മണ്ഡല പൂജ 26നും നടക്കും. ഘോഷയാത്രയ്ക്ക് വിവിധ സ്ഥലങ്ങളില്‍ സ്വീകരണം നല്‍കും.

ബുധനാഴ്‌ച രാവിലെ അഞ്ച് മുതല്‍ ഏഴ് വരെ ആറന്മുള ക്ഷേത്രാങ്കണത്തില്‍ തങ്ക അങ്കി ദര്‍ശിക്കാന്‍ അവസരമുണ്ട്. തിരുവിതാംകൂര്‍ മഹാരാജാവ് ശബരിമല അയ്യപ്പസ്വാമിക്ക് മണ്ഡല പൂജയ്ക്ക് ചാര്‍ത്താനായി നടയ്ക്കു വച്ചതാണ് തങ്ക അങ്കി.

പമ്പയില്‍ നിന്നും ഉച്ച കഴിഞ്ഞ് മൂന്നിന് പുറപ്പെട്ട് അഞ്ചു മണിയോടെ ശരംകുത്തിയില്‍ എത്തിച്ചേരും. തുടര്‍ന്ന് ശബരിമല ക്ഷേത്രത്തില്‍ നിന്നും എത്തുന്ന സംഘം ആചാരപൂര്‍വം സ്വീകരിച്ച് സന്നിധാനത്തേക്ക് തങ്ക അങ്കി ഘോഷയാത്രയെ ആനയിക്കും.

പതിനെട്ടാംപടി കയറി സോപാനത്ത് എത്തുമ്പോള്‍ തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് ഏറ്റുവാങ്ങി അയ്യപ്പ വിഗ്രഹത്തില്‍ തങ്ക അങ്കി ചാര്‍ത്തി വൈകീട്ട് 6.30ന് ദീപാരാധന നടക്കും. ഡിസംബര്‍ 26ന് 11.50നും 1.15നും മധ്യേയുള്ള മുഹൂര്‍ത്തത്തിലാണ് മണ്ഡലപൂജ.

Also read: Sabarimala Pilgrimage | ശബരിമലയില്‍ അപ്പം, അരവണ വരുമാനം 27 കോടി കടന്നു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.