ETV Bharat / state

തങ്ക അങ്കി ഘോഷയാത്ര ; നാളെ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ നിലയ്‌ക്കലിൽ തടയും

Police restrictions on the entry of devotees into Pamba : നാളെ രാവിലെ 11 മണിക്ക് മുൻപായി നിലയ്‌ക്കലില്‍ എത്തുന്ന വാഹനങ്ങൾ മാത്രമേ പമ്പയിലേക്ക് കടത്തിവിടൂ. ക്രമീകരണം സന്നിധാനത്തേക്കുള്ള തിരക്ക് നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി.

pta sabarimala  Sabaramala News Updates  Sabaramala News  Sabaramala  തങ്ക അങ്കി ഘോഷയാത്ര  ശബരിമലയിൽ നാളെ ഗതാഗത നിയന്ത്രണം  ശബരിമലയിൽ ഗതാഗത നിയന്ത്രണം  ശബരിമല സന്നിധാനം  ശബരിമല തിരക്ക്  വാഹനങ്ങൾ നിലയ്‌ക്കലിൽ തടയും  ശബരിമലയിൽ പൂജ സമയക്രമത്തിൽ മാറ്റം  ശബരിമലയിൽ പൂജ സമയക്രമം  തിരുവിതാംകൂർ ദേവസ്വം ബോർഡ്  ശബരിമല നട  സന്നിധാനത്ത് ഗതാഗത ക്രമീകരണം  Sabaramala updates  Sabaramala rush  Sabarimala Karpuraazhi Procession  Thanga Anki started from Aranmula to sabarimala  Thanga Anki  police restrictions on the entry into Pamba  Thanga Anki Procession  Traffic control tomorrow in sabarimala  Traffic control tomorrow in pamba and Nilakkal
Thanga Anki Procession
author img

By ETV Bharat Kerala Team

Published : Dec 25, 2023, 10:44 AM IST

പത്തനംതിട്ട : നാളെ (ഡിസംബർ 26) തങ്ക അങ്കി ഘോഷയാത്രയുമായി ബന്ധപ്പെട്ട് ശബരിമലയിൽ പൂജ സമയക്രമത്തിൽ മാറ്റം വരുത്തിയ സാഹചര്യത്തിൽ ഭക്തരെ നിലയ്‌ക്കലില്‍ നിന്ന് പമ്പയിലേക്ക് കടത്തിവിടുന്നതിന് പൊലീസ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് അറിയിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്. നാളെ ഉച്ചപൂജയ്‌ക്ക് ശേഷം വൈകീട്ട് 5 മണിക്കാണ് ശബരിമല നട തുറക്കുക. അതിനാൽ നാളെ രാവിലെ 11 മണിക്ക് മുൻപായി നിലയ്‌ക്കൽ എത്തുന്ന അയ്യപ്പ ഭക്തരുടെ വാഹനങ്ങളെ മാത്രമേ പമ്പയിലേക്ക് കടത്തിവിടുകയുള്ളൂ (Thanga Anki Procession Traffic control tomorrow).

11 മണി കഴിഞ്ഞ് എത്തുന്നവർക്ക് മൂന്ന് മണിക്കൂർ എങ്കിലും നിലയ്‌ക്കലില്‍ തന്നെ തുടരേണ്ടി വരും എന്ന് പൊലീസ് വ്യക്തമാക്കിയതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു. സാധാരണ ഉച്ചപൂജയ്‌ക്ക് ശേഷം മൂന്നുമണിക്കാണ് ശബരിമല നട തുറക്കാറ്. തങ്ക അങ്കി ഘോഷയാത്രയുമായി ബന്ധപ്പെട്ട് നട തുറക്കുന്നത് വൈകി ആക്കിയ സാഹചര്യത്തിൽ സന്നിധാനത്തേക്കുള്ള തിരക്ക് നിയന്ത്രിക്കുന്നതിന്‍റെ ഭാഗമാണ് നിലയ്‌ക്കലില്‍ ഏർപ്പെടുത്തുന്ന ക്രമീകരണം.

മണ്ഡല പൂജയ്ക്ക് ശബരിമല അയ്യപ്പസ്വാമിക്ക് ചാർത്തുവാനുള്ള തങ്ക അങ്കിയും വഹിച്ചുകൊണ്ടുള്ള രഥ ഘോഷയാത്ര ഇന്നലെ രാവിലെയാണ് ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടത് (Thanga Anki Procession started from Aranmula). രാവിലെ അഞ്ചുമുതൽ ഏഴുവരെ ആറന്മുള ക്ഷേത്ര അങ്കണത്തിൽ തങ്ക അങ്കി പൊതുജനങ്ങൾക്ക് ദർശിക്കാൻ അവസരം ഒരുക്കിയിരുന്നു. തിരുവിതാംകൂർ മഹാരാജാവ് അയ്യപ്പ സ്വാമിക്ക് മണ്ഡല പൂജയ്ക്ക് ചാർത്താനായി സമർപ്പിച്ചിട്ടുള്ളതാണ് തങ്ക അങ്കി.

ഉത്സവക്കാഴ്‌ചയായി പൊലീസ് സേനയുടെ ഘോഷയാത്ര : ശബരിമല സന്നിധാനത്തെ ഉത്സവ ലഹരിയിലാക്കി പൊലീസ് സേനയുടെ കര്‍പ്പൂരാഴി ഘോഷയാത്ര നടന്നു. ശബരിമല മണ്ഡല മഹോത്സവത്തിന്‍റെ ഭാഗമായി, സന്നിധാനത്ത് സേവനമനുഷ്‌ഠിക്കുന്ന പൊലീസ് സേനയുടെ നേതൃത്വത്തിലാണ് കർപ്പൂരാഴി ഘോഷയാത്ര ഒരുക്കിയത്. പൊലീസ് സംഘത്തിലെ കാലാകാരന്മാര്‍ ഉച്ചപൂജയ്‌ക്ക് ശേഷം അയ്യപ്പ സന്നിധിയില്‍ അയ്യപ്പന്‍, പാര്‍വതി, വാവര്, ശിവന്‍, ഹനുമാന്‍, രാജാവ്, വെളിച്ചപ്പാട് തുടങ്ങിയ വേഷങ്ങള്‍ അണിഞ്ഞു.

READ MORE: ശബരിമലയില്‍ ഭക്തിപ്രഭ ചൊരിഞ്ഞ് കര്‍പ്പൂരാഴി; ഭക്തസഹസ്രങ്ങൾക്ക് ഉത്സവക്കാഴ്‌ചയായി പൊലീസ് സേനയുടെ ഘോഷയാത്ര

ഡിസംബർ 22ന് വൈകീട്ട് ദീപാരാധനയ്ക്ക് ശേഷം 6.35ന് കൊടിമരത്തിന് താഴെ ക്ഷേത്രം തന്ത്രി കണ്‌ഠരര് മഹേഷ് മോഹനരും ശബരിമല മേൽശാന്തി പിഎൻ മഹേഷ് നമ്പൂതിരിയും ചേർന്നാണ് കർപ്പൂരാഴിയ്ക്ക് അഗ്‌നി പകർന്ന് ഘോഷയാത്രയ്ക്ക് തുടക്കം കുറിച്ചത്. പുലി വാഹനമേറിയ അയ്യപ്പന്‍റെയും ദേവതകളുടേയും കാവടിയാട്ടത്തിന്‍റെയും വിളക്കാട്ടത്തിന്‍റേയും മയിലാട്ടത്തിന്‍റേയും അകമ്പടിയോടെ നീങ്ങിയ കർപ്പൂരാഴി ഘോഷയാത്ര മാളികപ്പുറം ക്ഷേത്ര സന്നിധിയിലെത്തി, നടപ്പന്തലിൽ വലം വച്ച് പതിനെട്ടാം പടിയ്ക്ക് താഴെ സമാപിച്ചു ( Police's Karpuraazhi Procession). അഡീഷണൽ ഡിസ്ട്രിക് മജിസ്‌ട്രേറ്റ് സൂരജ് ഷാജി, സന്നിധാനം പൊലീസ് സ്പെഷ്യൽ ഓഫിസർ കെ എസ് സുദർശനൻ, സന്നിധാനത്തെ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥർ, വിവിധ വകുപ്പുകളിലെ ജീവനക്കാർ എന്നിവര്‍ ഘോഷയാത്രയുടെ ഭാഗമായി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.