പത്തനംതിട്ട: ആക്കുളം ബൈപ്പാസിൽ കുളത്തൂർ എസ്എൻ നഗർ ടിഎസ്‌സി ആശുപത്രിക്ക് സമീപം ബൈക്കുകൾ കൂട്ടിയിട്ടിച്ചുണ്ടായ അപകടത്തില്‍ ടെക്നോപാർക്ക് ജീവനക്കാരനായ യുവാവ് മരിച്ചു. പന്തളം രശ്‌മി ഭവനിൽ രാമചന്ദ്രൻ നായരുടെ മകൻ രാഹുൽ ആർ നായർ (26) ആണ് മരിച്ചത്. കഴക്കൂട്ടം ടെക്നോപാർക്കിലെ സോഷ്യസ് ഇന്നവേറ്റീവ് ഗ്ലോബൽ ബ്രെയിൻസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിലെ ജീവനക്കാരനാണ്.
ഇന്നലെ വൈകിട്ട് മൂന്നേകാലോടെയായിരുന്നു അപകടം. ഒരേ ദിശയിൽ വന്ന രാഹുലിന്‍റെ ബൈക്കും ഓണ്‍ലൈന്‍ ഭക്ഷണ വിതരണ തൊഴിലാളിയുടെ ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. രാഹുലിനൊപ്പം മറ്റൊരാള്‍ കൂടി ബൈക്കില്‍ ഉണ്ടായിരുന്നു.
ഇയാള്‍ക്കും ഓണ്‍ലൈന്‍ ഭക്ഷണ വിതരണ തൊഴിലാളിക്കും അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. കുരമ്പാല പുത്തൻകാവിൽ ക്ഷേത്ര പടയണികളരി കലാകാരനാണ് മരിച്ച രാഹുൽ. മായാദേവിയാണ് മാതാവ്. സഹോദരി, രശ്‌മി.