ETV Bharat / state

കാട്ടാനയുടെ മുന്നിൽപ്പെട്ടു; ബൈക്കിൽ നിന്ന് വീണ് അധ്യാപകന്‍റെ കൈ ഒടിഞ്ഞു - കാട്ടാന

തോട്ടില്‍ നിന്ന് വെള്ളം കുടിച്ച കാട്ടാന റോഡ് മുറിച്ച്‌ കടക്കാന്‍ ശ്രമിക്കുമ്പോളാണ് ബൈക്കിലെത്തിയ അധ്യാപകർ മുന്നില്‍പെട്ടത്.

Teachers trapped in front of wild elephant  wild elephant kerala  pathanamthitta news  അധ്യാപകര്‍ കാട്ടാനയുടെ മുന്നിൽ പെട്ടു  pathanamthitta  wild elephant  കാട്ടാന  പത്തനംതിട്ട വാര്‍ത്ത
കാട്ടാനയുടെ മുന്നിൽപ്പെട്ടു; ബൈക്കിൽ നിന്ന് വീണ് അധ്യാപകന്‍റെ കൈ ഒടിഞ്ഞു
author img

By

Published : Oct 1, 2022, 9:21 AM IST

പത്തനംതിട്ട: മണിയാറിൽ ജോലി കഴിഞ്ഞ് മടങ്ങിയ അധ്യാപകര്‍ കാട്ടാനയുടെ മുന്നിൽ പെട്ടതോടെ പേടിച്ച്‌ ബൈക്കില്‍ നിന്നു വീണു പരിക്കേറ്റു. ആനയുടെ ആക്രമണത്തില്‍ നിന്നു ഇരുവരും ഭാഗ്യംകൊണ്ട് രക്ഷപെടുകയായിരുന്നു. സീതത്തോട് കട്ടച്ചിറ ഗവ. ഹൈസ്‌കൂളിലെ അധ്യാപകരായ അനീഷ് അലക്‌സ് (31), ഇന്ദ്രജിത്ത് (38) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ദ്രജിത്തിന്‍റെ ഇടതു കൈ ഒടിഞ്ഞു.

ഇന്നലെ(സെപ്‌റ്റംബര്‍ 30) വൈകിട്ട് നാലിനു മണിയാര്‍-കട്ടച്ചിറ റൂട്ടില്‍ തോട്ടപ്പുരയ്ക്കു സമീപമാണ് സംഭവം.
കട്ടച്ചിറ ഹൈസ്‌കൂളിലെ എല്‍പി വിഭാഗം അധ്യാപകരായ ഇവര്‍ അനീഷിന്‍റെ വാഹനത്തിലാണ് സ്‌കൂളില്‍ നിന്ന് മണിയാറിലേക്കു വന്നത്. തോട്ടില്‍ നിന്ന് വെള്ളം കുടിച്ച കാട്ടാന റോഡ് മുറിച്ച്‌ കടക്കാന്‍ ശ്രമിക്കുമ്പോളാണ് ബൈക്കിലെത്തിയ അധ്യാപകർ മുന്നില്‍പെട്ടത്.

അപ്രതീക്ഷിതമായി മുന്നില്‍ കാട്ടാനയെ കണ്ടതോടെ വണ്ടി നിയന്ത്രണം വിട്ട് മറിഞ്ഞാണ് ഇരുവർക്കും പരിക്കേറ്റത്. പിന്നാലെ ജീപ്പില്‍ എത്തിയ സ്‌കൂളിലെ മറ്റു അധ്യാപകരാണ് ഇരുവരെയും രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.