പത്തനംതിട്ട: അടൂര്‍ സെന്‍റ് സിറിള്‍സ് കോളജില്‍ ( St. Cyril's College adoor) സീനിയര്‍ വിദ്യാർഥികള്‍ റാഗ് (Ragging) ചെയ്‌തതായി പരാതി. രണ്ടാം വര്‍ഷ ബിരുദ വിദ്യാർഥിയായ മുഹമ്മദ് ഷാഫിയാണ് (Muhammad shafi) അടൂർ പൊലീസിൽ പരാതി നൽകിയത്. കോളജിലെ സീനിയര്‍ വിദ്യാർഥിയായ കൃഷ്‌ണൻ എന്ന വിദ്യാർഥിക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. ഈ മാസം 10നായിരുന്നു സംഭവം.
ക്ലാസില്‍ കയറാനെത്തിയ മുഹമ്മദ് കൂട്ടുകാരെ കാത്തു നിൽക്കുകയായിരുന്നു. ഇതിനിടെ സീനിയർ വിദ്യാർഥികൾ ക്ലാസിൽ കയറാത്തത് എന്താണെന്നു ചോദിച്ചു. കൂട്ടുകാരെ കാത്ത് നിൽക്കുകയാണെന്ന് മറുപടി നൽകി. തുടർന്ന് സീനിയർ വിദ്യാർഥികൾ ചോദ്യം ചെയ്യുകയും മുഖത്തടിക്കുകയുമായിരുന്നുവെന്ന് മുഹമ്മദ് ഷാഫി പരാതിയിൽ പറയുന്നു.
സംഭവത്തില്‍ പ്രിന്‍സിപ്പളിന് പരാതി നല്‍കിയിരുന്നു. എന്നാല്‍ നടപടി സ്വീകരിക്കാതെ സംഭവം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചുവെന്നും വിദ്യാർഥി ആരോപിച്ചു. ഇതിനെ തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയതെന്നും മുഹമ്മദ് ഷാഫി പറഞ്ഞു. സംഭവത്തിന് ശേഷവും സീനിയര്‍ വിദ്യാർഥികളില്‍ നിന്ന് ഭീഷണിയുണ്ടായതായും വിദ്യാർഥി പറയുന്നു.
ALSO READ: 'വിദ്യാർഥിയെ കൊണ്ട് മൂന്ന് തവണ കാല് പിടിപ്പിച്ചു' ; കാസർകോട് ഗവ.കോളജ് പ്രിൻസിപ്പലിനെതിരെ പരാതി