ETV Bharat / state

ത്രിലെയര്‍ കോട്ടന്‍ മാസ്‌കുകള്‍ നിർമിച്ചു നൽകി ശ്രീ സത്യസായി സേവാ സംഘടന - covid 19

ശ്രീ സത്യസായി സേവാ സംഘടന കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി 1200 മാസ്‌കുകളാണ് ജില്ലാ കലക്‌ടർക്ക് കൈമാറിയത്.

ശ്രീ സത്യസായി സേവാ സംഘടന  പത്തനംതിട്ട  ത്രിലെയര്‍ കോട്ടന്‍ മാസ്‌കുകള്‍  കൊവിഡ് 19  കൊറോണ  പി ബി നൂഹ്  മാസ്കുകൾ പത്തനംതിട്ട  Sri Sathya Sai Seva Organisation  three layer cotton masks  pathanamthitta corona  covid 19  masks to pathanamthitta
കൊവിഡ് 19
author img

By

Published : Mar 30, 2020, 10:42 PM IST

പത്തനംതിട്ട: കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ശ്രീ സത്യസായി സേവാ സംഘടന 1200 മാസ്‌കുകള്‍ നിർമിച്ച് ജില്ലാ ഭരണകൂടത്തിന് കൈമാറി. കലക്‌ടറേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ കലക്‌ടര്‍ പി.ബി നൂഹ് ത്രിലെയര്‍ കോട്ടന്‍ മാസ്‌കുകള്‍ ഏറ്റുവാങ്ങി. തിരുപ്പൂരില്‍ നിന്നും ഇറക്കുമതി ചെയ്‌ത നോണ്‍ വൂവണ്‍ ഫാബ്രിക്ക് കോട്ടിങ് മധ്യഭാഗത്ത് വരും വിധമാണ് മാസ്‌കുകൾ നിർമിച്ചിരിക്കുന്നത്. ആരോഗ്യവകുപ്പ് സെക്രട്ടറിയുടെ അംഗീകാരത്തോടെയാണ് ഇത് തയാറാക്കിയിട്ടുള്ളത്. ശ്രീ സത്യസായി സേവാ സംഘടന ജില്ലാ പ്രസിഡന്‍റ് എ.എന്‍ ജനാര്‍ദ്ദന കുറുപ്പ്, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജയപാല്‍, യൂത്ത് ഇന്‍ ചാര്‍ജ് പി.എസ് പ്രശാന്ത്, പെരുനാട് സമിതി കണ്‍വീനര്‍ ശിവകുമാര്‍ എന്നിവര്‍ ചടങ്ങിൽ പങ്കെടുത്തു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.