ETV Bharat / state

ലോക്‌ഡൗണ്‍ കാലം ഫലപ്രദമാക്കി ബഡ്‌സ് സ്കൂള്‍ വിദ്യാര്‍ഥികള്‍ - മലയാലപ്പുഴ ബഡ്‌സ് സ്‌കൂള്‍

ലോക് ഡൗണ്‍ സമയം ഭിന്നശേഷികുട്ടികള്‍ക്ക് എത്രത്തോളം ഫലപ്രദമായി വിനിയോഗിക്കാന്‍ സാധിക്കുമെന്നും അവര്‍ക്ക് അവരുടെ ദൈനംദിന ജീവിത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ വരുത്താനാകുമെന്നും വിലയിരുത്തുകയാണ് സോഷ്യല്‍ ഡെവലപ്‌മെന്‍റ് സംസ്ഥാന മിഷന്‍

specially abled children  specially abled children activities  ലോക്‌ ഡൗണ്‍  ബഡ്‌സ് സ്‌കൂൾ വിദ്യാര്‍ഥികൾ  സോഷ്യല്‍ ഡെവലപ്മെന്‍റ് സംസ്ഥാന മിഷന്‍  പത്തനംതിട്ട മുനിസിപാലിറ്റി ബഡ്‌സ് റീഹാബിറ്റേഷന്‍ സെന്‍റര്‍  ബിആര്‍സി  മലയാലപ്പുഴ ബഡ്‌സ് സ്‌കൂള്‍  കുടുംബശ്രീ ജില്ലാ മിഷന്‍ കൗണ്‍സിലര്‍
പണി പഠിച്ച് മിടുക്കരാവാന്‍ ബഡ്‌സ്‌ സ്‌കൂൾ വിദ്യാര്‍ഥികൾ
author img

By

Published : Apr 8, 2020, 5:13 PM IST

പത്തനംതിട്ട: ലോക്‌ ഡൗണ്‍ കാലം വീട്ടുജോലികൾ മുതല്‍ കൃഷിപ്പണികൾ വരെ പഠിക്കാനായി മാറ്റിവച്ചിരിക്കുകയാണ് ബഡ്‌സ് സ്‌കൂളുകളിലെ വിദ്യാര്‍ഥികൾ. കുടുംബശ്രീ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഏഴ് ബഡ്‌സ് സ്‌കൂളുകളിലെ വിദ്യാര്‍ഥികളാണ് മാതാപിതാക്കള്‍ക്കൊപ്പം വീട്ടിലെ പണികൾ പഠിക്കാന്‍ പരിശീലിക്കുന്നത്. സോഷ്യല്‍ ഡെവലപ്‌മെന്‍റ് സംസ്ഥാന മിഷന്‍റെ നിര്‍ദേശപ്രകാരം ലോക് ഡൗണ്‍ സമയം ഭിന്നശേഷികുട്ടികള്‍ക്ക് എത്രത്തോളം ഫലപ്രദമായി വിനിയോഗിക്കാന്‍ സാധിക്കുമെന്നും അവര്‍ക്ക് അവരുടെ ദൈനംദിന ജീവിത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ വരുത്താനാകുമെന്നും വിലയിരുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് സോഷ്യല്‍ ഡെവലപ്‌മെന്‍റ് ജില്ലാ പ്രോഗ്രാം മാനേജര്‍ ബി.എന്‍ ഷീബ പറഞ്ഞു. വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഓണ്‍ലൈനിലൂടെയും ഫോണിലൂടെയുമാണ് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നത്.

പത്തനംതിട്ട മുനിസിപാലിറ്റി ബഡ്‌സ് റീഹാബിറ്റേഷന്‍ സെന്‍റര്‍(ബിആര്‍സി), മലയാലപ്പുഴ ബഡ്‌സ് സ്‌കൂള്‍, റാന്നി പെരുനാട് ബിആര്‍സി, പന്തളം മുനിസിപാലിറ്റി ബഡ്‌സ് സ്‌കൂള്‍, പന്തളം തെക്കേക്കര കാരുണ്യ ബിആര്‍സി, പറക്കോട് പള്ളിക്കല്‍ പഞ്ചായത്ത് ബിആര്‍സി എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളാണ് അവരവരുടെ വീടുകളിലിരുന്ന് കൃഷി മുതല്‍ വീട്ടുകാര്യങ്ങള്‍ വരെ പഠിക്കുന്നത്. വീടുകളില്‍ അടച്ചിടപ്പെട്ട അവസ്ഥ കുട്ടികളുടെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കാനിടയാകും. അങ്ങനെയുള്ള സാഹചര്യമുണ്ടാകാതിരിക്കാനും ഇത്തരം പ്രവര്‍ത്തനങ്ങൾ സഹായിക്കും. അധ്യാപകര്‍ ഫോണിലൂടെയോ വാട്‌സ് ആപ്പ് മുഖേനയോ ഓരോ കുട്ടിയും ഓരോ ദിവസം ചെയ്യേണ്ട പ്രവൃത്തികൾ രക്ഷിതാക്കളെ അറിയിക്കും. വീടുകളിലെ ദൈനംദിന ജോലികള്‍, കൃഷി, ചിത്രരചന, സംഗീത ഉപകരണങ്ങള്‍, കവിതകള്‍, നാടന്‍ പാട്ടുകള്‍, സിനിമാ ഗാനങ്ങള്‍, പത്രവായന, തയ്യല്‍ എന്നിങ്ങനെയുള്ളവയാണ് കുട്ടികള്‍ക്കായി ഓരോ ദിവസവും നല്‍കുന്നത്.

അധ്യാപകര്‍ കുട്ടികളുടെ കഴിവനുസരിച്ച് രണ്ടോ മൂന്നോ ഗ്രൂപ്പുകളായി തിരിച്ച് അവര്‍ക്കുള്ള പ്രവര്‍ത്തനങ്ങളുടെ പട്ടിക തയ്യാറാക്കി രക്ഷിതാക്കള്‍ക്ക് അയച്ചുകൊടുക്കും. കൂടാതെ കുട്ടികളുടെ വീടുകളില്‍ ഭക്ഷണസാധനങ്ങളുണ്ടെന്ന് ഉറപ്പുവരുത്തുകയും ആവശ്യക്കാരുണ്ടെങ്കില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സമൂഹ അടുക്കളയുടെ ചുമതലക്കാരെ അറിയിച്ച് ഭക്ഷണലഭ്യത ഉറപ്പുവരുത്തുകയും ചെയ്യും. കുട്ടികളുടെ മരുന്ന് ലഭ്യത അതാത് മെഡിക്കല്‍ ഓഫീസര്‍മാരുമായി ബന്ധപ്പെട്ട് ഉറപ്പാക്കാനും രക്ഷിതാക്കള്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ മാനസിക പിരിമുറുക്കമുണ്ടായാല്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കൗണ്‍സിലര്‍മാരുമായി ബന്ധപ്പെട്ട് ഫോണിലൂടെ കൗണ്‍സിലിങ് നല്‍കാനുള്ള സൗകര്യവും നിലവിലുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.