ETV Bharat / state

മണ്ഡല മകര വിളക്ക് : ബെംഗളൂരുവില്‍ നിന്ന് ഡിസംബര്‍ 1 മുതല്‍ പ്രത്യേക ബസ് സര്‍വീസ് - ഐരാവത് വോള്‍വോ

ബെംഗളൂരുവില്‍ നിന്ന് പമ്പയിലേക്കും തിരിച്ചും ഒരു രാജഹംസ സര്‍വീസും ഒരു ഐരാവത് വോള്‍വോ സര്‍വീസുമാണ് കര്‍ണാടക ആര്‍ടിസി ആരംഭിക്കുക. ടിക്കറ്റുകള്‍ https://www.ksrtc.in/ എന്ന സൈറ്റിലൂടെ ഓണ്‍ലൈനായി ബുക്ക് ചെയ്യാം

Karnataka RTC Bus services to Sabarimala  Special Bus services from Bengaluru to Sabarimala  Karnataka RTC  Bus services from Bengaluru to Sabarimala  Sabarimala  Sabarimala pilgrimage  മണ്ഡല മകര വിളക്ക്  ബസ് സര്‍വീസ്  ബെംഗളൂരുവില്‍ നിന്ന് പമ്പയിലേക്ക് ബസ്  കര്‍ണാടക ആര്‍ടിസി  ഐരാവത് വോള്‍വോ  ശബരിമലയിലേക്ക് ഐരാവത് വോള്‍വോ സര്‍വീസസ്
മണ്ഡല മകര വിളക്ക്; ബെംഗളൂരുവില്‍ നിന്ന് ഡിസംബര്‍ 1 മുതല്‍ പ്രത്യേക ബസ് സര്‍വീസ്
author img

By

Published : Nov 28, 2022, 7:17 PM IST

പത്തനംതിട്ട : കര്‍ണാടകയില്‍ നിന്നുള്ള അയ്യപ്പ ഭക്തര്‍ക്കായി പ്രത്യേക ബസ് സര്‍വീസുമായി കര്‍ണാടക ആര്‍ടിസി. ബെംഗളൂരുവില്‍ നിന്ന് പമ്പയിലേക്കും തിരിച്ചും ഒരു രാജഹംസ സര്‍വീസും ഒരു ഐരാവത് വോള്‍വോ സര്‍വീസുമാണ് ആരംഭിക്കുക. ഡിസംബര്‍ 1 മുതല്‍ ഈ ബസുകള്‍ സര്‍വീസ് നടത്തും.

രാജഹംസ സര്‍വീസ് ദിവസവും ഉച്ചയ്ക്ക് ഒരു മണിക്ക് ബെംഗളൂരു ശാന്തിനഗര്‍ ബസ് സ്റ്റാന്‍ഡില്‍ നിന്നാരംഭിച്ച് പിറ്റേന്ന് പുലര്‍ച്ചെ 7.29 ന് പമ്പയിലെത്തും. ഐരാവത് വോള്‍വോ സര്‍വീസ് ഉച്ചയ്ക്ക് 2 മണിക്ക് ശാന്തിനഗര്‍ ബസ്റ്റാന്‍ഡില്‍ നിന്നാരംഭിച്ച് പിറ്റേന്ന് പുലര്‍ച്ചെ 6.45 ന് പമ്പയിലെത്തും. തിരിച്ചുള്ള സര്‍വീസില്‍ രാജഹംസ പമ്പയില്‍ നിന്ന് വൈകിട്ട് 5 മണിക്ക് ആരംഭിച്ച് പിറ്റേന്ന് ഉച്ചയ്ക്ക് 12 ന് ബെംഗളൂരിവിലെത്തും.

ഐരാവത് വോള്‍വോ നിലക്കലില്‍ നിന്ന് വൈകിട്ട് 6 മണിക്ക് തിരിച്ച് പിറ്റേന്ന് രാവിലെ 11 മണിക്ക് ബെംഗളൂരുവിലെത്തും. ഇരു ബസുകള്‍ക്കും മൈസൂരു റോഡ് സാറ്റലൈറ്റ് ബസ് സ്റ്റാന്‍ഡില്‍ സ്‌റ്റോപ്പുണ്ടാകും. ടിക്കറ്റുകള്‍ https://www.ksrtc.in/ എന്ന സൈറ്റിലൂടെ ഓണ്‍ലൈനായി ബുക്ക് ചെയ്യാം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.