ETV Bharat / state

മെറ്റല്‍ കടത്തിനെതിരെ കർശന നടപടിയെന്ന് ജില്ലാ പൊലീസ് മേധാവി കെ.ജി സൈമണ്‍

ടിപ്പറുകളിൽ മെറ്റലും ക്രഷർ ഉല്‍പ്പന്നങ്ങളും കടത്തി കൊണ്ടുപോകുന്നതായി  ജില്ലാ പൊലീസ് മേധാവി കെ.ജി സൈമണ്‍. ഇതിനെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

ജില്ലാ പൊലീസ് മേധാവി കെ.ജി സൈമണ്‍  നിയമനടപടി  കെ.ജി സൈമണ്‍  രേഖകളോ അനുമതിപത്രമോ  lockdown  smuggling  crusher products into tippers
മെറ്റല്‍ കടത്തിനെതിരെ കർശന നടപടിയെന്ന് ജില്ലാ പൊലീസ് മേധാവി കെ.ജി സൈമണ്‍
author img

By

Published : May 5, 2020, 12:10 PM IST

പത്തനംതിട്ട: മതിയായ രേഖകളോ അനുമതിപത്രമോ ഇല്ലാതെ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ടിപ്പറുകളിൽ മെറ്റലും ക്രഷർ ഉല്‍‍പ്പന്നങ്ങളും കടത്തികൊണ്ടുപോകുന്നതായി ജില്ലാ പൊലീസ് മേധാവി കെ.ജി സൈമണ്‍. ഇതിനെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

മല്ലപ്പള്ളി കോയിപ്രം തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് ഷാഡോ പൊലീസിനെ ഉപയോഗിച്ച് നടത്തിയ റെയ്‌ഡില്‍ മൂന്നു ടോറസും മൂന്നു ടിപ്പര്‍ ലോറിയും പിടികൂടി. എം സാന്‍ഡ്, മെറ്റല്‍ എന്നിവ പിടിച്ചെടുത്ത് മൈനിംഗ് ആൻ്റ് ജിയോളജി വകുപ്പിന് കൈമാറിയതായും ജില്ലാ പൊലീസ് മേധാവി പറഞ്ഞു.

ലോക്ക് ഡൗണ്‍ ലംഘനങ്ങളുടെ പേരില്‍ ജില്ലയില്‍ ഞായറാഴ്‌ച വൈകിട്ട് നാല് മണി മുതല്‍ തിങ്കളാഴ്‌ച നാലുവരെ 433 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 444 പേരെ അറസ്റ്റ് ചെയ്യുകയും 383 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും മാസ്‌ക് ധരിക്കാത്തതിന് 50 പേര്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തതായി ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.