ETV Bharat / state

ആറന്മുള, കോയിപ്പുറം പഞ്ചായത്തുകളില്‍ നിരോധനാജ്ഞ - Koyippuram

ഏപ്രില്‍ 27 അര്‍ധരാത്രി മുതല്‍ മേയ് നാല് അര്‍ധരാത്രി വരെയാണ് നിയന്ത്രണം. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ഐപിസി 188, 269 പ്രകാരം നിയമനടപടി സ്വീകരിക്കും.

ആറന്മുളയിൽ നിരോധനാജ്ഞ  കോയിപ്പുറത്ത് നിരോധനാജ്ഞ  കൊവിഡ് വ്യാപനം  പത്തനംതിട്ട കൊവിഡ് വ്യാപനം  Aranmula  Koyippuram  Section 144
ആറന്മുള, കോയിപ്പുറം പഞ്ചായത്തുകളില്‍ നിരോധനാജ്ഞ
author img

By

Published : Apr 27, 2021, 4:26 PM IST

പത്തനംതിട്ട: കൊവിഡ് വ്യാപനം രൂക്ഷമായ ആറന്മുള, കോയിപ്പുറം പഞ്ചായത്തുകളില്‍ പ്രതിരോധ നടപടിയുടെ ഭാഗമായി നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഏപ്രില്‍ 27 അര്‍ധരാത്രി മുതല്‍ മേയ് നാല് അര്‍ധരാത്രി വരെ ക്രിമിനല്‍ നടപടിക്രമം വകുപ്പ് 144 പ്രകാരമാണ് നിരോധനാജ്ഞ. അഞ്ചോ അതിലധികമോ ജനങ്ങള്‍ കൂട്ടം കൂടുന്നതും നിരോധിച്ചിട്ടുണ്ട്. ജില്ലാ കലക്ടറും ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനുമായ ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡിയാണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്.

Read More: സ്പുട്നിക് വി വാക്സിന്‍ മെയ് അവസാനത്തോടെ ഇന്ത്യയിലെത്തും

വിവാഹം, മരണ ചടങ്ങുകള്‍, മത സ്ഥാപനങ്ങളിലെ ചടങ്ങുകള്‍ എന്നിവയ്ക്ക് പരമാവധി 20 പേരെ മാത്രമേ അനുവദിക്കുകയുള്ളു. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍, പൊതുഗതാഗതം, ആശുപത്രികള്‍, പരീക്ഷാ കേന്ദ്രങ്ങൾ, ഹോട്ടലുകള്‍ (പാഴ്‌സലുകള്‍ മാത്രം), ഇലക്ഷന്‍ സംബന്ധമായ ഓഫീസുകൾ, വ്യാപാര വാണിജ്യ ആവശ്യങ്ങള്‍ മുതലായ സ്ഥലങ്ങളില്‍ കൃത്യമായും കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കണം. ഉത്തരവ് ബന്ധപ്പെട്ട സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ അവരവരുടെ അധികാര പരിധിയില്‍ കൃത്യമായും പാലിക്കുന്നുവെന്ന് ജില്ലാ പൊലീസ് മേധാവി ഉറപ്പുവരുത്തും. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ഐപിസി 188, 269 പ്രകാരം നിയമനടപടി സ്വീകരിക്കുമെന്നും ഉത്തരവില്‍ പറയുന്നു.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.