ETV Bharat / state

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പത്തനംതിട്ടയിൽ സ്‌കൂളുകൾ തുറന്നു

മാസ്‌ക് ധരിച്ചെത്തിയ കുട്ടികളുടെ താപനില പരിശോധിച്ച്, സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ ശുചീകരിച്ച ശേഷമാണ് ക്ലാസില്‍ പ്രവേശിപ്പിച്ചത്

school opened in pathanamthitta  pathanamthitta school covid  covid kerala  പത്തനംതിട്ടയിൽ സ്‌കൂളുകൾ തുറന്നു  കൊവിഡ് മാനദണ്ഡങ്ങള്‍  കോന്നി സ്‌കൂൾ
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പത്തനംതിട്ടയിൽ സ്‌കൂളുകൾ തുറന്നു
author img

By

Published : Jan 1, 2021, 8:43 PM IST

പത്തനംതിട്ട: ജില്ലയിലെ പത്ത്, പ്ലസ്‌ടു ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ ഏഴ് മാസത്തെ ഇടവേളയ്ക്ക് ശേഷം കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സ്‌കൂളിലെത്തി. മാസ്‌ക് ധരിച്ചെത്തിയ കുട്ടികളുടെ താപനില പരിശോധിച്ച്, സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ ശുചീകരിച്ച ശേഷമാണ് ക്ലാസില്‍ പ്രവേശിപ്പിച്ചത്. ക്ലാസുകള്‍ക്ക് പുറത്ത് സാനിറ്റൈസര്‍ ക്രമീകരിച്ചിരുന്നു. വിദ്യാര്‍ഥികള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനായി ഉച്ചഭാഷിണിയിലൂടെ നിര്‍ദേശങ്ങള്‍ നല്‍കി. സ്‌കൂളിന്‍റെ ഭിത്തിയില്‍ മാര്‍ഗ നിര്‍ദേശങ്ങളുടെ പോസ്റ്ററുകളും പതിച്ചിരുന്നു.

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പത്തനംതിട്ടയിൽ സ്‌കൂളുകൾ തുറന്നു

ഒരു ക്ലാസില്‍ 15 കുട്ടികള്‍ മാത്രമാണുള്ളത്. ഒരു ബെഞ്ചില്‍ ഒരു കുട്ടിയെ വീതമാണ് ഇരുത്തിയത്. രാവിലെ 9.30 ന് ഹയര്‍ സെക്കന്‍ഡറി, ഹൈസ്‌കൂള്‍ വിദ്യാര്‍ഥികൾക്ക് ക്ലാസ് ആരംഭിച്ചു. ഉച്ചയ്ക്ക് 12.30 വരെയാണ് ആദ്യ ബാച്ചിന് ക്ലാസ് ക്രമീകരിച്ചിരിക്കുന്നത്. കൈറ്റ് വിക്‌ടേഴ്‌സിന്‍റെ ചാനലില്‍ പഠിപ്പിച്ച പാഠഭാഗങ്ങളുടെ സംശയനിവാരണമാണ് ക്ലാസുകളില്‍ നടക്കുന്നത്. രാവിലെയും ഉച്ചയ്ക്കുമായി രണ്ട് ബാച്ചുകളായാണ് ക്ലാസുകള്‍ നടത്തുന്നത്. രാവിലെ ഒന്നര മണിക്കൂര്‍ വീതം രണ്ട് പിരീയഡുകള്‍ ഹയര്‍ സെക്കന്‍ഡറിക്കും ഹൈസ്‌കൂളിനുമായി ക്രമീകരിച്ചിട്ടുണ്ട്.

ഉച്ചയ്ക്ക് ശേഷമുള്ള ബാച്ചിലെ വിദ്യാര്‍ഥികള്‍ക്ക് ഒരു മണി മുതല്‍ നാല് മണി വരെ രണ്ട് പിരീയഡുകളായാണ് ക്ലാസ് നടത്തുന്നത്. സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചായിരുന്നു സ്‌കൂളുകള്‍ പ്രവര്‍ത്തിച്ചത്. പൊതുവിദ്യാലയങ്ങളില്‍ ചേര്‍ന്ന കുട്ടികളുടെ എണ്ണത്തില്‍ ഇക്കുറി വര്‍ധനവുണ്ട്. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഒന്ന് മുതല്‍ പത്ത് വരെ ക്ലാസുകളില്‍ ഈ അധ്യയന വര്‍ഷം (2020-21) പുതുതായി 1.75 ലക്ഷം കുട്ടികള്‍ പ്രവേശനം നേടി. ഈ വര്‍ഷത്തെ കുട്ടികളുടെ കണക്കെടുപ്പിന് ശേഷമുള്ള പ്രാഥമിക വിലയിരുത്തലാണിത്. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം നടപ്പാക്കാന്‍ തുടങ്ങിയ ശേഷം നാല് വര്‍ഷത്തിനുള്ളില്‍ 6.8 ലക്ഷം കുട്ടികളാണ് പൊതുവിദ്യാഭ്യാസ മേഖലയില്‍ പുതുതായി വന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.