ETV Bharat / state

മണ്ഡല മകരവിളക്ക് തീര്‍ഥാടനം പൂര്‍ത്തിയാക്കി ശബരിമല നട നാളെ അടയ്ക്കും; നടവരവ് 147 കോടി

ഹരിവരാസനം ചൊല്ലി നട അടക്കുന്നതോടെ ഊ വർഷത്തെ മകരവിളക്ക് തീർഥാടനം പൂര്‍ത്തിയാകും

ശബരിമല നട നാളെ അടക്കും  ശബരിമല മണ്ഡലകാല തീര്‍ഥാടനം പൂര്‍ത്തിയായി  മകരവിളക്ക് തീർഥാടനം  തിരുവാഭരണ മടക്കയാത്ര  ശബരിമല നടവരവ്  sabarimala pilgrimage latest  sabarimala temple close  makaravilakku festival completed  sabrimala temple set to close thursday
മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനം പൂര്‍ത്തിയാക്കി ശബരിമല നട നാളെ അടക്കും; നടവരവ് 147 കോടി
author img

By

Published : Jan 19, 2022, 2:23 PM IST

പത്തനംതിട്ട: മണ്ഡല മകരവിളക്ക് തീര്‍ഥാടനം പൂര്‍ത്തിയാക്കി ശബരിമല നട നാളെ (വ്യാഴാഴ്‌ച) അടയ്ക്കും. ഇന്ന് രാത്രി വരെ ഭക്തര്‍ക്ക് ദര്‍ശനത്തിനുള്ള അവസരമുണ്ട്. ഹരിവരാസനം ചൊല്ലി നട അടക്കുന്നതോടെ ഊ വർഷത്തെ മകരവിളക്ക് തീർഥാടനം പൂര്‍ത്തിയാകും. ശബരിമലയില്‍ ഇതുവരെയുള്ള നടവരവ് 147 കോടിരൂപയാണ്.

ശരംകുത്തിയിലേക്കുള്ള ഏഴുന്നള്ളത്ത്

കഴിഞ്ഞ ദിവസം പന്തളം രാജപ്രതിനിധിയുടെ സാന്നിധ്യത്തോടെ ശബരിമല സന്നിധാനത്ത് നടന്ന കളഭാഭിഷേകത്തോടെ സന്നിധാനത്തെ അഭിഷേകങ്ങളും പ്രധാന പൂജകളും പൂര്‍ത്തിയായി. തുടര്‍ന്ന് രാത്രിയില്‍ ശരംകുത്തിയിലേക്ക് ഏഴുന്നള്ളത്ത് നടന്നു. കഴിഞ്ഞ രണ്ട് ദിവസമായി ശബരിമലയില്‍ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്.

ഇന്ന് രാത്രി ഹരിവരാസനം ചൊല്ലി നട അടക്കുന്നതോടെ തീര്‍ഥാടകര്‍ക്കുള്ള ദര്‍ശനം പൂര്‍ത്തിയാകും. നാളെ പന്തളം രാജപ്രതിനിധി പരമ്പരാഗത ആചാര പ്രകാരം ദര്‍ശനം നടത്തിയശേഷം നട അടക്കും. തിരുവാഭരണങ്ങളുമായി രാജപ്രതിനിധി പന്തളത്തേക്ക് മടക്കയാത്ര തുടങ്ങും. പരമ്പരാഗത കാനനപാതയിലൂടെയാണ് മടക്കയാത്ര. കുംഭമാസ പൂജകള്‍ക്കായി ഇനി ഫെബ്രുവരി 12ന് നട തുറക്കും.

Also read: സംസ്ഥാനത്തെ സ്‌കൂളുകളില്‍ കൊവിഡ് വാക്‌സിനേഷന് തുടക്കം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.