ETV Bharat / state

വിഷു പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും - വിഷു പൂജ ശബരിമല നട ഇന്ന് തുറക്കും

ഇന്ന് വൈകിട്ട് 5 മണിക്ക് ശബരിമല നട തുറക്കും. ദർശനത്തിന് എത്തുന്നവര്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചതിന്‍റെ സര്‍ട്ടിഫിക്കറ്റോ, ആര്‍ടിപിസിആര്‍ നെ​ഗറ്റീവ് സര്‍ട്ടിഫിക്കറ്റോ കരുതണം

#pta sabarimala  sabarimala will open today for Vishu puja  വിഷു പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും  ശബരിമല നട ഇന്ന് തുറക്കും  വിഷു പൂജ ശബരിമല നട ഇന്ന് തുറക്കും  ശബരിമല നട തുറക്കും
വിഷു പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും
author img

By

Published : Apr 10, 2022, 3:37 PM IST

പത്തനംതിട്ട : വിഷു പൂജകള്‍ക്കായി ശബരിമല നട ഇന്ന് (10.04.2022) തുറക്കും. വൈകിട്ട് 5 മണിക്ക് കണ്‌ഠരര് മഹേശ്വര് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എന്‍ പരമേശ്വരന്‍ നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. 15ന് പുലര്‍ച്ചെയാണ് വിഷുക്കണി ദര്‍ശനം.

നാളെ (11.04.2022) പുലര്‍ച്ചെ മുതല്‍ ഭക്തരെ സന്നിധാനത്തേക്ക് കടത്തിവിടും. തീര്‍ഥാടകരുടെ എണ്ണത്തില്‍ നിയന്ത്രണമില്ലെങ്കിലും വെര്‍ച്വല്‍ ക്യൂ ഒഴിവാക്കിയിട്ടില്ല. നിലയ്ക്കലില്‍ സ്ലോട്ട് ബുക്കിങ് ഉണ്ട്. ദർശനത്തിന് എത്തുന്നവര്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചതിന്‍റെ സര്‍ട്ടിഫിക്കറ്റോ, 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ കരുതണം.

തിരിച്ചറിയല്‍ രേഖയായി ആധാര്‍ കാര്‍ഡ്, വോട്ടര്‍ ഐഡി, പാസ്പോര്‍ട്ട് എന്നിവയില്‍ ഏതെങ്കിലുമൊന്ന് കൈയിലുണ്ടാകണം. പൂജകള്‍ പൂര്‍ത്തിയാക്കി 18-ാം തിയതി രാത്രി ഹരിവരാസനം പാടി നട അടയ്ക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.