ETV Bharat / state

തങ്ക അങ്കി ഘോഷയാത്രയ്ക്ക് പമ്പയിൽ ഭക്തിനിർഭര സ്വീകരണം

നാളെ പകല്‍ 11.50നും 1.15നും ഇടയ്ക്ക് മീനം രാശി മുഹൂര്‍ത്തത്തില്‍ തങ്ക അങ്കി ചാര്‍ത്തി മണ്ഡലപൂജ നടക്കും

SABARIMALA THANKA ANKI PROCESSION  SABARIMALA MANDALA POOJA  SABARIMALA MANDALA KALAM  തങ്ക അങ്കി ഘോഷയാത്ര  മണ്ഡല പൂജ  ശബരിമല മണ്ഡലകാലം  തങ്ക അങ്കി സന്നിധാനത്തേക്ക് പുറപ്പെട്ടു
തങ്ക അങ്കി ഘോഷയാത്രയ്ക്ക് പമ്പയിൽ ഭക്തിനിർഭര സ്വീകരണം
author img

By

Published : Dec 25, 2021, 8:20 PM IST

പത്തനംതിട്ട : മണ്ഡല പൂജയ്ക്ക് ശബരിമലയിലെ അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്ക അങ്കിക്ക് പമ്പയിൽ ഭക്തി നിർഭരമായ വരവേൽപ്പ്. അയ്യപ്പ സേവാ സംഘത്തിന്‍റെ നേതൃത്വത്തിൽ കർപ്പൂരാഴി, വാദ്യമേളങ്ങൾ തുടങ്ങിയവയുടെ അകമ്പടിയോടെയാണ് തങ്ക അങ്കി സ്വീകരിച്ചത്.

ശബരിമല എ.ഡി.എം അർജുനന്‍ പാണ്യൻ, പമ്പ എസ്.ഒ അജിത് കുമാർ, അയ്യപ്പ സേവാ സംഘം ജനറൽ സെകട്ടറി വേലായുധൻ നായർ തുടങ്ങിയവർ പങ്കെടുത്തു. ഉച്ചയോടെ പമ്പയില്‍ എത്തിച്ചേര്‍ന്ന തങ്ക അങ്കി പമ്പാ ഗണപതി കോവിലില്‍ ദര്‍ശനത്തിന് വച്ചശേഷമാണ് അവിടെനിന്നും സന്നിധാനത്തേക്ക് പുറപ്പെട്ടത്.

തങ്ക അങ്കി ഘോഷയാത്രയ്ക്ക് പമ്പയിൽ ഭക്തിനിർഭര സ്വീകരണം

അയ്യപ്പഭക്തര്‍ ചുമന്ന് കൊണ്ടുവരുന്ന തങ്ക അങ്കി സോപാനത്ത് തന്ത്രി കണ്ഠര് മഹേഷ് മോഹനരും, മേല്‍ശാന്തി എന്‍. പരമേശ്വരന്‍ നമ്പൂതിരിയും ഏറ്റുവാങ്ങും. തുടര്‍ന്ന് തങ്ക അങ്കി അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധന നടക്കും.

ALSO READ: ശബരിമലയിൽ തീര്‍ഥാടകരുടെ വര്‍ധന ; ഇതുവരെ വരുമാനം 78.92 കോടി

നാളെ പകല്‍ 11.50നും 1.15നും ഇടയ്ക്ക് മീനം രാശി മുഹൂര്‍ത്തത്തില്‍ തങ്ക അങ്കി ചാര്‍ത്തി മണ്ഡലപൂജ നടക്കും. മണ്ഡലകാല തീര്‍ഥാടന ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയ ശേഷം ശബരിമല നട അടയ്ക്കും. തുടർന്ന് മകരവിളക്ക് തീര്‍ഥാടനത്തിനായി 30ന് വൈകിട്ട് 5ന് നട വീണ്ടും തുറക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.