ETV Bharat / state

കന്നിമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും

കന്നിമാസ പൂജകൾക്കായി ശബരിമല നട നാളെ (16.09.2022) വൈകുന്നേരം 5 മണിക്ക് തുറക്കും.21-ാം തിയതി വരെ ക്ഷേത്ര നട തുറന്നിരിക്കും.

sabarimala temple will open tomorrow  sabarimala temple  sabarimala temple kannimasa pooja  sabarimala pathanmthitta  കന്നിമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും  ശബരിമല നട നാളെ തുറക്കും  ശബരിമല  ശബരിമല ക്ഷേത്രം  ശബരിമല ശ്രീധർമ്മശാസ്‌ത ക്ഷേത്രനട  കന്നിമാസ പൂജകൾ  ശബരിമല വാർത്തകൾ
കന്നിമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും
author img

By

Published : Sep 15, 2022, 4:58 PM IST

പത്തനംതിട്ട: കന്നിമാസ പൂജകൾക്കായി ശബരിമല ശ്രീധർമ്മശാസ്‌ത ക്ഷേത്രനട നാളെ (16.09.2022) വൈകുന്നേരം 5 മണിക്ക് തുറക്കും. വെള്ളിയാഴ്‌ച (16.09.2022) മുതൽ ബുധനാഴ്‌ച (21.09.2022) വരെ ക്ഷേത്രനട തുറന്നിരിക്കും.കന്നി ഒന്നായ 17ന് പുലർച്ചെ 5 മണിക്ക് ശ്രീകോവിൽ നട തുറന്ന് നിർമ്മാല്യവും പതിവ് അഭിഷേകവും നടത്തും.

5.30ന് മഹാഗണപതിഹോമം നടത്തും. തുടർന്ന് നെയ്യഭിഷേകം ആരംഭിക്കും. ഉദയാസ്‌തമയപൂജ, അഷ്‌ടാഭിഷേകം, 25 കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്‌പാഭിഷേകം എന്നിവ നട തുറന്നിരിക്കുന്ന 17 മുതൽ 21 വരെ ഉണ്ടായിരിക്കും. 21-ാം തീയതി രാത്രി 10 മണിക്ക് ഹരിവരാസനം പാടി തിരുനട അടയ്ക്കും.

ദർശനത്തിനായി ഭക്തർ വെർച്വൽ ക്യൂ സംവിധാനം ഉപയോഗിക്കണം. നിലയ്ക്കലിൽ ഭക്തർക്കായി സ്പോട്ട് ബുക്കിങ് കൗണ്ടറുകളും സജ്ജീകരിച്ചിട്ടുണ്ട്.

Also read: വെർച്വൽ ക്യൂ ബുക്കിങ്, ടാറ്റാ കൺസൾട്ടൻസിയും തിരുവിതാംകൂർ ദേവസ്വം ബോർഡും ധാരണ പത്രം ഒപ്പിട്ടു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.