ETV Bharat / state

മണ്ഡലകാലം : ശബരിമല നട 16ന് വൈകിട്ട് തുറക്കും, പുതിയ മേല്‍ശാന്തിമാരുടെ സ്ഥാനാരോഹണവും നടക്കും - Makaravilakku

നവംബര്‍ 17 മുതൽ ഡിസംബർ 27 വരെയാണ് മണ്ഡല ഉത്സവകാലം

ശബരിമല  മണ്ഡലകാലം  മണ്ഡല ഉത്സവകാലം  മകരവിളക്ക്  sabarimala  sabarimala open date  sabarimala temple  Makaravilakk  sabarimala pilgrims
മണ്ഡലകാലം: ശബരിമല നട 16ന് വൈകീട്ട് തുറക്കും, പുതിയ മേല്‍ശാന്തിമാരുടെ സ്ഥാനാരോഹണവും അന്ന്
author img

By

Published : Nov 14, 2022, 8:23 PM IST

പത്തനംതിട്ട : മണ്ഡല മകരവിളക്ക് ഉത്സവത്തിനായി ശബരിമല ശ്രീധര്‍മശാസ്‌ത ക്ഷേത്രനട നവംബര്‍ 16ന് വൈകിട്ട് അഞ്ച് മണിക്ക് തുറക്കും. ക്ഷേത്രതന്ത്രി കണ്‌ഠരര് രാജീവരുടെ മുഖ്യ കാർമികത്വത്തിൽ ക്ഷേത്ര മേൽശാന്തി എൻ പരമേശ്വരൻ നമ്പൂതിരി ശ്രീകോവിൽ നട തുറന്ന് ദീപങ്ങൾ തെളിക്കും. തുടർന്ന് ഉപദേവതാ ക്ഷേത്ര നടകളും തുറന്ന് വിളക്ക് തെളിക്കും.

പിന്നീട് പതിനെട്ടാം പടിക്ക് മുന്നിലായുള്ള ആഴിയിലും മേൽശാന്തി അഗ്നി പകരും. ഇതോടെ നടപ്പന്തലില്‍ നിന്നും ഭക്തര്‍ക്ക് ദര്‍ശനത്തിന് എത്തി തുടങ്ങാം. ഇതിന് ശേഷം തന്ത്രി ഭക്തർക്ക് വിഭൂതി പ്രസാദം വിതരണം ചെയ്യും. നട തുറക്കുന്ന ദിവസം പ്രത്യേക പൂജകൾ ഒന്നും തന്നെ ഉണ്ടാവില്ല.

നിയുക്ത ശബരിമല മേൽശാന്തി ജയരാമൻ നമ്പൂതിരിയുടെയും നിയുക്ത മാളികപ്പുറം മേൽശാന്തി ഹരിഹരൻ നമ്പൂതിരിയുടെയും അഭിഷേക അവരോധിക്കൽ ചടങ്ങുകളും 16ന് വൈകിട്ട് നടക്കും. ഇരുമുടി കെട്ടുമായി പതിനെട്ടാം പടി കയറിവരുന്ന ശബരിമല-മാളികപ്പുറം മേൽശാന്തിമാരെ നിലവിലെ മേൽശാന്തി എൻ പരമേശ്വരൻ നമ്പൂതിരി പതിനെട്ടാം പടിക്ക് മുകളിൽ വച്ച് കൈപിടിച്ച് കയറ്റി ശ്രീകോവിലിന് മുന്നിലേയ്ക്ക് ആനയിക്കും.

പിന്നീട് തന്ത്രി കണ്‌ഠരര് രാജീവര് ശബരിമല മേൽശാന്തിയെ അയ്യപ്പന് മുന്നിൽ വച്ച് കലശാഭിഷേകം നടത്തി അവരോധിക്കും. ഇതിന് ശേഷം തന്ത്രി മേൽശാന്തിയെ ശ്രീകോവിലിനുള്ളിലേയ്ക്ക് കൈപിടിച്ച് കയറ്റി തിരുനട അടച്ച ശേഷം മേൽശാന്തിയുടെ കാതുകളിൽ അയ്യപ്പൻ്റെ മൂലമന്ത്രം ഓതി കൊടുക്കും. പിന്നാലെ മാളികപ്പുറം ക്ഷേത്ര ശ്രീകോവിലിനു മുന്നിൽ വച്ച് മേൽശാന്തി ഹരിഹരൻ നമ്പൂതിരിയെ കലശാഭിഷേകം നടത്തി അവരോധിക്കും.

വൃശ്ചികം ഒന്നായ 17ന് പുലർച്ചെ പുറപ്പെടാ ശാന്തിമാരായ ഇവരായിരിക്കും ഇരു ക്ഷേത്ര നടകളും തുറക്കുക. ഒരു വർഷത്തെ കർത്തവ്യം പൂർത്തിയാക്കിയ നിലവിലെ മേൽശാന്തി പരമേശ്വരൻ നമ്പൂതിരി 16ന് രാത്രി തന്നെ പതിനെട്ടാം പടികളിറങ്ങി അയ്യപ്പനോട് യാത്ര ചൊല്ലി മടങ്ങും. നവംബര്‍ 17 മുതൽ ഡിസംബർ 27 വരെയാണ് മണ്ഡല ഉത്സവകാലം.

മകരവിളക്ക് ഉത്സവത്തിനായി ശബരിമല ക്ഷേത്ര തിരുനട ഡിസംബര്‍ 30ന് തുറക്കും. 2023 ജനുവരി 14ന് ആണ് മകരവിളക്ക്. ജനുവരി 20ന് തീർഥാടനം അവസാനിക്കും. ഭക്തരെ വരവേൽക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.